ചാലിയാർ ദോഹ സ്‌പോർട്‌സ് ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Web Desk
1 Min Read

ദോഹ: ചാലിയാർ ദോഹ ഖത്തർ ദേശീയ കായിക ദിനത്തിൽ അൽ വക്ര സ്‌പോർട്‌സ് ക്ലബ്ൽ നടത്തുന്ന പത്താമത് ചാലിയാർ സ്‌പോർട്‌സ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

city exchange

ചാലിയാറിന്റെ ഇരുതീരങ്ങളിലുമുള്ള ഇരുപത്തിനാല് പഞ്ചായത്തുകളാണ് സ്‌പോർട്‌സ് ഫെസ്റ്റിൽ പങ്കെടുക്കുക.ഫെബ്രുവരി 13ന് ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ അൽവക്ര സ്‌പോർട്‌സ് ക്ലബ്ബിൽ ഖത്തർ ഇന്ത്യാ കലാ സാംസ്‌കാരിക പൈതൃകങ്ങൾ വിളിച്ചോതുന്ന വർണശബളമായ മാർച്ച്പാസ്റ്റോടെ ആരംഭിക്കും. അതിന് മുന്നോടിയായി പുരുഷൻമാരുടെ നീന്തൽ മത്സരങ്ങൾ ഫെബ്രുവരി 8ന് വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്ക് നടക്കും.

ഫുട്‌ബോൾ പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി 9ന് വെള്ളിയാഴ്ച്ച 3 മണി മുതൽ അൽ വക്ര സ്‌പോർട്‌സ് ക്ലബ്ബിൽ നടക്കും.

ചാലിയാർ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് ചാലിയം അധ്യക്ഷത വഹിച്ച സെക്രട്ടറിയേറ്റ് വനിതാ ഓർഗനൈസിംഗ് കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സി ടി സിദ്ദിഖ് ചെറുവാടി സ്വാഗതം പറഞ്ഞു.

- Advertisement -
Ad image

വൈസ് പ്രസിഡണ്ട്മാരായ രതീഷ് കക്കോവ്, രഘുനാഥ് ഫറോക്ക്, ഡോ. ഷഫീഖ് മമ്പാട്, സെക്രട്ടറിമാരായ സാബിക് എടവണ്ണ, അഹ്മദ് നിയാസ് ഊർങ്ങാട്ടിരി, അബി ചുങ്കത്തറ, തൗസീഫ് കാവനൂർ എന്നിവരും വനിതാ വിങ്ങിനെ പ്രതിനിധികരിച്ച് ഷഹാന ഇല്ല്യാസ് കൊടിയത്തൂർ, മുഹ്‌സിന സമീൽ ചാലിയം, ശാലീന നിലമ്പൂർ, റിസാന എടവണ്ണ, ഫെബി ബേപ്പൂർ, നജീന ഖയ്യും വാഴക്കാട്, നസ്ല വാഴക്കാട്, സഹല കീഴുപറമ്പ് എന്നിവർ സംസാരിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് മുനീറ ബഷീർ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!