

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍ ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ വക്രയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി രണ്ടിന് എല്ലാ ഇന്ത്യന്‍ സമൂഹത്തിനും വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. രാവിലെ ഏഴു മണി മുതല്‍ 11 വരെയാണ് ക്യാമ്പ്.

രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍, കരളിലെ എസ് ജി പി ടി, ക്രിയാറ്റിനിന്‍, ജിപി കണ്‍സള്‍ട്ടേഷന്‍, ഡെന്റല്‍ ചെക്കപ്പും കണ്‍സള്‍ട്ടേഷനും, ഒഫ്താല്‍മോളജി
ഡെന്റല്‍ ഫിസിഷ്യന്റെ സേവനം തുടങ്ങിയവ ലഭ്യമായിരിക്കും.

ഫോളോ അപ്പ് കണ്‍സള്‍ട്ടേഷനും സൗജന്യ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്‍സള്‍ട്ടേഷനും 25 ശതമാനം കിഴിവ് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 30290715, 7012 6535 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

