

ദോഹ: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഖത്തറില്‍ ഈ ആഴ്ച മധ്യത്തോടെ കടുത്ത തണുപ്പ് അനുഭവപ്പെടും.

മഴയും കാറ്റുമുണ്ടായ ചൊവ്വാഴ്ചയ്ക്ക് പിന്നാലെയാണ് കടുത്ത തണുപ്പ് എത്തുക. വീശിയടിക്കുന്ന വടക്കു പടിഞ്ഞാറന്‍ കാറ്റ് ഈ ആഴ്ച അവസാനിക്കുവോളം തുടരും. ഇതേതുടര്‍ന്ന് മണല്‍ പറന്നുയരാന്‍ സാധ്യതയുള്ളതിനാല്‍ കാഴ്ചാ പരിധിയാണ് പ്രതീക്ഷിക്കുന്നത്.

തിരമാലകള്‍ കടലില്‍ പത്തടിയെങ്കിലും ഉയര്‍ന്നു പൊങ്ങും. അന്തരീക്ഷ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസിലും താഴേക്ക് പോകും. ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിവസങ്ങളെയാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

