
ദോഹ: ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഐ സി എഫ് ദോഹ റീജിയണ്‍ ജനസഭ സംഘടിപ്പിച്ചു. ‘എന്റെ ഇന്ത്യ, എന്റെ അഭിമാനം’ എന്ന പ്രമേയത്തില്‍ ബിന്‍ മഹമൂദ് മിസ്റ്റര്‍ ഗ്രില്‍ റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച പരിപാടി മുന്‍ ലോക കേരള സഭ അംഗം സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

സലീം ഇര്‍ഫാനി, ഉബൈദ് പേരാമ്പ്ര, മന്‍സൂര്‍ നാക്കോല, സുബൈര്‍ നിസാമി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ഐ സി എഫ് നേതാക്കളായ അഹ്മദ് സഖാഫി, മുഹമ്മദ് ഷാ, സിറാജ് ചൊവ്വ, അബ്ദുല്‍ അസീസ് സഖാഫി പാലോളി എന്നിവര്‍ സംബന്ധിച്ചു.

ലഹരി വിരുദ്ധ പ്രതിജ്ഞക്ക് മുജീബ് വൈലത്തൂര്‍ നേതൃത്വം നല്കി. ജുനൈദ് ഫാളിലി, ഹാരിസ് ചാലിക്കണ്ടി എന്നിവര്‍ ദേശഭക്തിഗാനം ആലപിച്ചു. സയ്യിദ് സിദ്ധീഖ് സഖാഫി മാണിമൂല അധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ ബുഖാരി സ്വാഗതവും മജീദ് മുക്കം നന്ദിയും പറഞ്ഞു.
