ശശി തരൂരിന്റെ ഇന്ത്യ ഫ്രം മിഡ്‌നൈറ്റിന്റെ അറബി മൊഴിമാറ്റം പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ശശി തരൂരിന്റെ ഇന്ത്യ ഫ്രം മിഡ്‌നൈറ്റ് ടു ദി മില്ലേനിയം ആന്റ് ബിയോണ്ട് എന്ന പുസ്തകത്തിന്റെ അറബി വിവര്‍ത്തനം മുപ്പത്തിയൊന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയമാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.

city exchange

ഖത്തര്‍ സാംസ്‌ക്കാരിക മന്ത്രാലയം വിവര്‍ത്തന വിഭാഗത്തിലെ ഡോ. സമര്‍ അല്‍ച്ചി ചക്ക്‌ലി, ഖത്തര്‍ യൂണി വേഴ്‌സിറ്റി കോളേജ് ഓഫ് എഡ്യുക്കേഷനിലെ ഡോ. സാമിഹസ്സന്‍ അറാര്‍ എന്നിവര്‍ ചേര്‍ന്നാണ് അല്‍ ഹിന്ദ് മിനല്‍ അല്‍ അത്മ ഇല അല്‍ അലഫിയ വമ ബാദഹ എന്നപേരില്‍ അറബിയിലേക്ക് മൊഴിമാറ്റിയത്.

നാനൂറ് പേജുള്ള പുസ്തകം ഏഴു മാസത്തിലേറെ സമയമെടുത്താണ് വിവര്‍ത്തനം പൂര്‍ത്തിയാക്കിയതെന്ന് വിവര്‍ത്തകര്‍ പറഞ്ഞു. ശശി തരുരൂമായി നിരവധി തവണ ഇ-മെയില്‍ വഴിയും ടെലിഫോണ്‍ വഴിയും ബന്ധപ്പെട്ടിരുന്നതായും മികച്ച പ്രോത്സാഹനമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായതെന്നും സിറിയന്‍ വംശജരായ ഡോ. സമറും ഡോ. സാമി ഹസ്സനും പറഞ്ഞു.

- Advertisement -
Ad image

ശശി തരൂരിന്റെ ഭാഷ ഗംഭീരവും മനോഹരവുമാണെന്ന് ഇരുവരും പ്രശംസിച്ചു. ഖത്തറും അറബ് ലോകവും വളരെ ആവേശത്തോടെയാണ് തരൂരിന്റെ പുസ്തകത്തിനായി കാത്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ചടങ്ങില്‍ സാംസ്‌ക്കാരിക മന്ത്രാലയം വിവര്‍ത്തന വിഭാഗം പബ്ലിഷിംഗ് ഡയറക്ടര്‍ ഖാലിദ് അല്‍ ഫദ്‌ലി, എക്‌സിബിഷന്‍ കോര്‍ഡിനേറ്റര്‍ മഹ മുഹമ്മദ് ഫാത്തിമ, ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. കെ സി സാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!