
ദോഹ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ഖത്തര്‍ ഇന്‍കാസ് കുറ്റ്യാടി നിയോജക മണ്ഡലം ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണെഷന്‍ സെന്ററില്‍ രക്തം നല്‍കൂ ഒരായിരം പുഞ്ചിരികള്‍ വിടരട്ടെ രക്തദാന ക്യാമ്പും പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പും സംഘടിപ്പിച്ചു.

നൂറ് കണക്കിന് ആളുകള്‍ രക്തം ദാനം ചെയ്യുകയും പ്ലേറ്റ് ലെറ്റ് ദാനം ചെയ്യുകയും ചെയ്തു. ഖത്തര്‍ ഇന്‍കാസ് കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം പുത്തന്‍ പുരയിലും ജനറല്‍ സെക്രട്ടറി ഷൈജിത് വി പി, മറ്റ് ഭാരവാഹികളായ മുഹമ്മദ് കൈതക്കല്‍, മര്‍സൂഖ്, ഷംസീര്‍ കാവില്‍, അബ്ദു, ഷൈജേഷ്, സമീര്‍ കെ എം, ജയ്‌സല്‍, മഷ്ഹൂദ്, സിദ്ദിഖ് കണ്ണോത്ത്, അസ്മല്‍, അനീഷ് ചെമ്മാണി, ഫില്‍സര്‍, സുരേഷ് സി കെ, ആരിഫ് കമ്മന, ഷാഹിദ്, നിസാര്‍ കുടിയാളകണ്ടിയില്‍, പവിത്രന്‍, റബാഹ് എന്നിവര്‍ നേതൃത്വം നല്‍കി.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി സി എം സി മെമ്പര്‍ എബ്രഹാം, ഇന്‍കാസ് നേതാക്കളായ ബോബന്‍, കെ കെ ഉസ്മാന്‍, ആഷിഖ് അഹ്മദ്, അബ്ബാസ് സി വി, വിപിന്‍ മേപ്പയ്യൂര്‍, ഹരീഷ് കുമാര്‍, ഷാഹിദ് വി പി, സിദ്ദിഖ് സി ടി, സുബൈര്‍ സി എച്ച്, മുനവ്വര്‍, സുധീര്‍, ലോക കേരള സഭ അംഗം അബ്ദുറൗഫ് കൊണ്ടോട്ടി എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
