ന്യൂറോസര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്റെ ‘ആയുരാരോഗ്യ സൗഖ്യം’ പുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്തു

Web Desk
1 Min Read

കൊച്ചി: പ്രശസ്ത ന്യൂറോസര്‍ജനും ആരോഗ്യവിദഗ്ധനുമായ ഡോ. അരുണ്‍ ഉമ്മന്‍ രചിച്ച ‘ആയുരാരോഗ്യ സൗഖ്യം’ എന്ന പുസ്തകം ഐ എം എ ഹൗസില്‍ നടന്ന ചടങ്ങില്‍ പത്മഭൂഷണ്‍ മമ്മൂട്ടി പ്രകാശനം ചെയ്തു.

city exchange

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന 40 വിജ്ഞാനപ്രദമായ അധ്യായങ്ങളാണുള്ളത്. രോഗപ്രതിരോധം, ആരോഗ്യകരമായ ജീവിതശൈലി, മസ്തിഷ്‌കാരോഗ്യം, സമഗ്ര ആരോഗ്യസംരക്ഷണം തുടങ്ങി പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വിഷയങ്ങള്‍ ലളിതവും ആകര്‍ഷകവുമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. ശാസ്ത്രീയ അറിവുകളെ ദൈനംദിന ജീവിതത്തില്‍ പ്രായോഗികമായി ഉപയോഗിക്കാവുന്ന നിര്‍ദേശങ്ങളാക്കി മാറ്റുന്നതിലൂടെ ആരോഗ്യ അവബോധം വര്‍ധിപ്പിക്കുകയെന്നതാണ് ഗ്രന്ഥത്തിന്റെ പ്രധാന ലക്ഷ്യം.

കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറിയും നിലവിലെ കേരള ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ ഡോ. കെ ജയകുമാറിന്റേതാണ് അവതാരിക.

വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ പുസ്തകം സഹായകരമാകുമെന്നും പ്രതിരോധ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്രചോദനമാകുമെന്നും ഡോ. അരുണ്‍ ഉമ്മന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ആശുപത്രികളുടെ ചുവരുകള്‍ക്കപ്പുറം പൊതുജനങ്ങളിലേക്ക് ആരോഗ്യവിജ്ഞാനം എത്തിക്കാനുള്ള തന്റെ ദീര്‍ഘകാല പ്രതിബദ്ധതയുടെ തുടര്‍ച്ചയാണ് ഈ പ്രസിദ്ധീകരണമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ചടങ്ങില്‍ ജോണ്‍ ബ്രിട്ടാസ് എം പി പങ്കെടുത്തു.

‘ആയുരാരോഗ്യ സൗഖ്യം’ മാതൃഭൂമി ബുക്സ് ഔട്ട്‌ലെറ്റുകളിലും കേരളത്തിലെ പ്രമുഖ പുസ്തകശാലകളിലും ലഭ്യമാണ്.

Share This Article
Leave a Comment
error: Content is protected !!