

പയ്യന്നൂര്: രണ്ടു ദിവസം നീണ്ടുനിന്ന ഐ എസ് ഡി സീനിയര് സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്കൂള് ഈ വര്ഷത്തെ വര്ണ്ണാഭമായ ആന്വല് സ്പോര്ട്സ് ഡേയ്ക്ക് തിരശ്ശീല വീണു.

പയ്യന്നൂര് മുന്സിപാലിറ്റി കൗണ്സിലറും വാര്ഡ് അംഗവുമായ ഹസീന കാട്ടൂര് മുഖ്യാതിഥിയായി പങ്കെടുത്തു. കൂടുതല് പോയിന്റുകള് നേടിയ വിവിധ ഹൗസുകളായ സഫയര്, ടോപാസ്, അമെത്തിസ്റ്റ്, റൂബി ടീമുകള്ക്ക് ഹസീന കാട്ടൂര്, സി ഇ ഒ കെ പി മുഹമ്മദ് സഅദ്, പ്രിന്സിപ്പാല് ടി പി സുരേഷ് പൊതുവാള്, കക്കുളത്ത് അബ്ദുല് ഖാദര്, കെ പി ദിവ്യ എന്നിവര് ട്രോഫികള്, മെഡലുകള്, സര്ട്ടിഫിക്കറ്റുകള് എന്നിവ സമ്മാനിച്ചു. ടീച്ചര് ഷീബ ജയകുമാര് നന്ദി പറഞ്ഞു.
