
ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ഖത്തറില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. അല്‍ജസീറ അറബിക്കും ഇംഗ്ലീഷും ഉള്‍പ്പെടെ ലോക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് സ്ഫോടനം നടത്തിയതായി ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചു.

കത്താറ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന സ്ഫോടനം മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള വധശ്രമമാണെന്ന് ‘ഇസ്രായേല്‍’ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ നേതൃത്വത്തെയും ആസ്ഥാനത്തെയും ലക്ഷ്യം വച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് മുതിര്‍ന്ന ‘ഇസ്രായേല്‍’ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ ‘ഇസ്രായേല്‍’ വാര്‍ത്താ ഏജന്‍സിയായ എന്‍12 പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഖത്തര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
