സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവിന് ധ്വയയുടെ ആദരം

Web Desk
1 Min Read

കൊച്ചി: സ്ത്രീ/ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ചെന്നൈ സ്വദേശിനി ട്രാന്‍സ് വുമണ്‍ നേഹയ്ക്കും അന്തരത്തിന്റെ സംവിധായകന്‍ പി അഭിജിത്തിനും സ്വീകരണം നല്‍കി. ധ്വയ ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ട്‌സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കളമശ്ശേരി മാര്‍ത്തോമ സഭയുടെ പാരിഷ് ഹാളിലാണ് പരിപാടി നടന്നത്.

city exchange

സ്വന്തം കമ്മ്യൂണിറ്റിയില്‍ നിന്ന് ലഭിക്കുന്ന ആദരം ഏറ്റവും വിലപ്പെട്ടതാണെന്നും ചെറുപ്പത്തില്‍തന്നെ വീടും അമ്മയെയും വിട്ട് ഇറങ്ങി പോകേണ്ടി വന്ന തനിക്ക് സ്വന്തം അമ്മയുടെ അടുത്തെതിയത് പോലെയാണ് ആദരവ് ഏറ്റുവാങ്ങുമ്പോള്‍ തോന്നുന്നതെന്നും നേഹ പറഞ്ഞു. പുരസ്‌കാരം തനിക്കുള്ള വ്യക്തിപരമായ പുരസ്‌കാരമല്ല മറിച്ച് താനുള്‍പ്പെട്ട മുഴുവന്‍ കമ്മ്യൂണിറ്റിയ്ക്കുമുള്ള ആദരവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ധ്വയ സെക്രട്ടറി രഞ്ജു രഞ്ജിമാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സൂര്യാ ഇഷാന്‍ അധ്യക്ഷത വഹിച്ചു. ധ്വയ ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ട്‌സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ രക്ഷാധികാരി ശീതള്‍ ശ്യാം, നവോദയ മൂവ്‌മെന്റിന്റെ ഫാ. മാത്യൂ നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ അലീന നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!