

കോഴിക്കോട്: സഞ്ചാര വേളയില്‍ അപകടങ്ങളും മരണങ്ങളും വര്‍ധിച്ചു വരുന്നതിനാല്‍ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ടൂറിസം പൊലീസ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും പരിശീലനം ലഭിച്ച ഗൈഡുമാരെയും വോളന്റീയര്‍മാരെയും വിനിയോഗിക്കണമെന്നും യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

അന്താരാഷ്ട്രാ സംഘടനയായ യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്റെ കര്‍മ്മ പദ്ധതികളായ യാത്ര, വിനോദ സഞ്ചാരം, ദേശീയോദ്ഗ്രഥനം, പരിസ്ഥിതി, സാഹസികത, സാംസ്‌കാരിക വിനിമയം, സ്‌പോര്‍ട്‌സ്, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം തുടങ്ങിയ കാര്യങ്ങളില്‍ അര്‍പ്പണ മനസ്സോടെ മുഴുകണമെന്ന് യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ എം അബൂബക്കര്‍ ആഹ്വാനം ചെയ്തു.

കോഴിക്കോട് ചാപ്റ്റര്‍ യോഗത്തില്‍ പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ പാറോല്‍, എ വി റഷീദ് അലി, പി എം ചന്ദ്രശേഖരന്‍ മേപ്പയ്യൂര്‍, വി എം ശശികുമാര്‍, എം മജീദ്, ടി എ ഖുറൈഷി, എ വി ബിനീഷ് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എ വി റഷീദ് അലി (പ്രസിഡണ്ട്), രാം ശങ്കര്‍ എം, മജീദ് എം, മീര കെ പി (വൈസ് പ്രസിഡണ്ടുമാര്‍), വി എം ശശികുമാര്‍ (ജനറല്‍ സെക്രട്ടറി), നംഷീദ് എം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ. മാത്യു കട്ടിക്കാന, അഡ്വ. സുരേഷ് മേനോന്‍ എന്നിവര്‍ രക്ഷാധികാരികളും പ്രവീണ്‍ കെ (പരിസ്ഥിതി), സുജിത്ത് കുമാര്‍ പി (അഡ്വഞ്ചര്‍ പ്രൊമോഷന്‍), അഭിലാഷ് കെ എം (വികസനം), രേഖ അജിത്ത് (സാംസ്‌കാരികം) എന്നിവര്‍ കണ്‍വീനര്‍മാരുമാണ്.

