സമദ് നരിപ്പറ്റയെ ആദരിച്ചു

Web Desk
1 Min Read

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബ് ഓണാഘോഷ പരിപാടിയില്‍ വിശിഷ്ടാതിഥിയായി സംബന്ധിച്ച ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗവും സാമൂഹിക പ്രവര്‍ത്തകനുമായ സമദ് നരിപ്പറ്റയെ തോട്ടത്തില്‍ രവീന്ദ്രന്‍ എ എല്‍ എ ആദരിച്ചു. പ്രസ്സ്‌ക്ലബ്ബ് പ്രസിഡണ്ട് ഇ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

city exchange

ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡണ്ടും സോണല്‍ ഹെഡ്ഡുമായ സുധീഷ് എ, ചെന്നൈയിലെ പ്രമുഖ വ്യവസായിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. വി വിജയകുമാരന്‍ നായര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി ശേഖര്‍, ചന്ദ്രിക ചീഫ് എഡിറ്റര്‍ കമാല്‍ വരദൂര്‍ എന്നിവര്‍ സംബന്ധിച്ചു. പൂക്കള മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും സമദ് നരിപ്പറ്റ നിര്‍വ്വഹിച്ചു. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി കെ സജിത്ത് സ്വാഗതം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!