ഇസ്ലാഹി സെന്റര്‍ നാല്‍പത്തിയഞ്ചാം വാര്‍ഷിക സമാപന സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു

Web Desk
3 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാല്‍പത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു അല്‍ വുഖൈര്‍ ഡി പി എസ് മൊണാര്‍ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനവും കുടുംബ സംഗമവും ശ്രദ്ധേയമായി. കെ എന്‍ എം പോഷക ഘടകമായി. 1980ല്‍ ആരംഭിച്ച ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മലയാളി സമൂഹത്തിന് ഇസ്ലാമിന്റെ സന്ദേശം എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ച കൂട്ടായ്മയാണ്. മത സാമൂഹിക വിദ്യാഭ്യാസ ജീവ കാരുണ്യ രംഗത്ത് തിളക്കമാര്‍ന്ന സാന്നിധ്യമാണ് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍. ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതില്‍ സെന്റര്‍ വലിയ പങ്ക് വഹിച്ചിരുന്നു.

city exchange

വാര്‍ഷിക പരിപാടികളുടെ ഭാഗമായി സൗത്തുല്‍ റൂഹ്, പാരന്റിങ്, വനിതാ സംഗമം, സാംസ്‌കാരിക സംഗമം എന്നീ സെഷനുകളില്‍ നൂറു കണക്കിന് കുടുംബങ്ങളാണ് എത്തിയത്. ഇസ്ലാഹി സെന്റര്‍ ടീന്‍സ് വിങിന്റെ നേതൃതത്തില്‍ പുതു തലമുറയ്ക്ക് ഇസ്ലാമിക സംസ്‌കാരവും സ്വഭാവവും മനസ്സിലാക്കാന്‍ ഉപകരിക്കുന്ന എക്‌സ്‌പോ, ചെറിയ കുട്ടികളുടെ വിങ്ങ് ആയ സി ഐ എസ് ഖത്തറിന്റെ ഡ്രോയിംഗ് ആന്റ് കളറിങ് മത്സരവും സമാപന സെഷനില്‍ പങ്കെടുത്തവര്‍ക്ക് ക്വിസ് മത്സരവും സംഗമത്തോടനുബന്ധിച്ചു ഒരുക്കിയിരുന്നു. കൂടാതെ, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖലം അക്കാദമിയുടെ ഹിലാല്‍, റയ്യാന്‍, വക്ര ബ്രാഞ്ചുകളിലെ കുട്ടികളുടെ കലാപരിപാടികളും നടന്നു.

കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി സാംസ്‌കാരിക പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കഴിഞ്ഞ നാലര പതിറ്റാണ്ടില്‍ നിര്‍വ്വഹിച്ച സേവനങ്ങള്‍ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ എന്ന രാജ്യം ലോകത്ത് സമാധാനവും സൗഹൃദവും നിലനിര്‍ത്താന്‍ കാണിക്കുന്ന ശ്രദ്ധേയമായ ചുവടുവയ്പ്പുകളെ അബ്ദുല്ല കോയ മദനി പ്രകീര്‍ത്തിച്ചു.

നന്മയിലേക്ക് നയിക്കുന്ന സംസ്‌കാരമാണ് പിന്തുടരേണ്ടത്. സാമൂഹ്യ സൗഹാര്‍ദ്ദവും കെട്ടറുപ്പും കാത്തുസൂക്ഷിച്ചു മുന്നോട്ടു പോകണമെന്ന് അദ്ദേഹം പറഞ്ഞു. വിഭാഗീയതയും വെറുപ്പും മനുഷ്യരുടെ എല്ലാ പുരോഗതിക്കും തടസ്സമാണ്. വര്‍ഗം, വര്‍ണം എന്നിവയുടെ പേരിലുള്ള വിഭാഗീയത ഇസ്‌ലാം അംഗീകരിക്കുന്നില്ല. മനുഷ്യരേ എന്നാണ് ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത്. എല്ലാ വിഭാഗീയതയുടെയും വേരുകള്‍ പിഴുതെറിയുകയാണ് ഇസ്‌ലാം. സ്വന്തം വിശ്വാസവും സംസ്‌കാരവും ഉള്‍കൊള്ളുന്നതോടൊപ്പം മറ്റുള്ളവര്‍ക്കും അതിനുള്ള അവകാശമുണ്ടെന്ന കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സുബൈര്‍ വക്ര അധ്യക്ഷത വഹിച്ചു. കെ എന്‍ എം ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, കെ എന്‍ എം സെക്രട്ടറി ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി എന്നിവര്‍ സംസാരിച്ചു.

സപ്ലിമെന്റ് പ്രകാശനം പ്രോഗ്രാം കമ്മിറ്റി മുഖ്യ രക്ഷാധികാരി എ പി ആസാദിന് നല്‍കി ടിപി അബ്ദുല്ല കോയ മദനി നിര്‍വഹിച്ചു. അലി ശാക്കിര്‍ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി. ഇസ്ലാഹി സെന്ററിന്റെ സീനിയര്‍ നേതാക്കളെ യോഗത്തില്‍ ആദരിച്ചു.

ജനറല്‍ സെക്രട്ടറി പി കെ ഷെമീര്‍ ചെന്ത്രാപിന്നി സ്വാഗതവും ട്രഷറര്‍ ഹുസൈന്‍ അല്‍ മുഫ്ത നന്ദിയും പറഞ്ഞു. ബഷീര്‍ മൈ ബൈക്, അബ്ദുറഹ്മാന്‍ ഗ്യാലക്‌സി, അബ്ദുല്‍ കരീം എം ഇ എസ്, മുഹമ്മദ് ലയിസ് കുനിയില്‍, അക്ബര്‍ കാസിം, ഫൈസല്‍ കരട്ടിയാട്ടില്‍, അബ്ദുല്‍ ലത്തീഫ് പുല്ലുക്കര, ജി പി കുഞ്ഞാലിക്കുട്ടി, എം എ അബ്ദുല്‍ ലത്തീഫ്, ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍, മുനീര്‍ സലഫി എന്നിവര്‍ സംസാരിച്ചു.

പാരന്റിങ് സെഷന് എം എം അക്ബര്‍, വാഫി ശിഹാദ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയാണ് പാരന്റിങ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കുടുംബ സാഹചര്യങ്ങളില്‍ വിവേക പൂര്‍ണമായ പാരന്റിങ് നിര്‍വഹിക്കാന്‍ ജാഗ്രത കാണിക്കണമെന്ന് പാരന്റിങ് സെഷന്‍ അഭിപ്രായപ്പെട്ടു. ശരിയായ പാരന്റിങിന്റെ അഭാവം സമൂഹത്തില്‍ കുഴപ്പങ്ങള്‍ക്കു കാരണമാകുമെന്നും സംഗമം അഭിപ്രായപ്പെട്ടു.

സി കെ ഷെരീഫ് അധ്യക്ഷത വഹിച്ചു. ഹാഫിസ് അസ്ലം, അബ്ദുല്ല ഹുസൈന്‍, മിസ്ബാഹ് കണ്ണൂര്‍,
അബ്ദുറഹ്മാന്‍ കുന്നുമ്മല്‍, അഷ്‌റഫ് കെ ഇ, റസീഫ് അലി, റഹീം മാഷ്, ഡോ. ഹശ്‌യത്തുല്ലാഹ്, ഹനീഫ ആയപ്പള്ളി എന്നിവര്‍ സംസാരിച്ചു.

വനിതാ സംഗമം എം ജി എം കേരള സെക്രട്ടറി ശമീമ ഇസ്ലാഹിയ്യ ഉദ്ഘാടനം ചെയ്തു. വളര്‍ന്നു വരുന്ന പെണ്‍കുട്ടികളെ വിശ്വാസപരമായും സാംസ്‌കാരികമായും തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്നും സഹോദരിമാര്‍ ഏറെ കരുതലോടെ നീങ്ങണമെന്നും വനിത സംഗമം ആവശ്യപ്പെട്ടു.

ഇസ്ലാമിക സാംസ്‌കാരത്തിന്റെ പ്രാധാന്യവും പ്രസക്തിയും ജീവിതത്തില്‍ മാതൃകയാക്കാന്‍ ശ്രമിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ഭാരവാഹികളായ അക്ബര്‍ കാസിം, സി കെ ശരീഫ്, അബ്ദുള്ള ഹുസൈന്‍, ഹനീഫ ആയാപള്ളി, മുഹമ്മദ് ലയിസ്, നജീബ് അബൂബക്കര്‍, ഖല്ലദ് ഇസ്മായില്‍, ഡോ. ഹാശിയത്തുള്ള ഉള്‍പ്പടെയുള്ള ഓര്‍ഗനൈസിംഗ് കമ്മറ്റി നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!