നാട്ടില്‍ സ്‌നേഹക്കൂട്ടായ്മയൊരുക്കി കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍

Web Desk
1 Min Read

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ നാട്ടില്‍ അവധിക്കെത്തിയ അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് സ്‌നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു. ഹൗസ്ബോട്ടില്‍ നടന്ന കുടുംബസംഗമത്തില്‍ കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

city exchange

പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നാട്ടിലെത്തിയ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും പരസ്പരം കണ്ടുമുട്ടാനും സൗഹൃദം പുതുക്കാനും കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കാനും സംഗമം അവസരമായി.

വിവിധ വിനോദപരിപാടികളും സൗഹൃദ കൂട്ടായ്മകളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പരിപാടികളില്‍ പങ്കെടുത്തു.

പരിപാടിക്ക് കെ പി എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചന്‍, കെ പി എ എക്‌സ്- പ്രവാസി കണ്‍വീനര്‍ കിഷോര്‍ കുമാര്‍, രക്ഷാധികാരി ബിനോജ് മാത്യു, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂര്‍, ലിനീഷ് പി ആചാരി, റജിമോന്‍ ബേബിക്കുട്ടി, ഡിസ്ട്രിക്ട് കമ്മിറ്റി അംഗം മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image

പ്രവാസത്തിലും നാട്ടിലും കെ പി എ അംഗങ്ങള്‍ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമം പങ്കെടുത്തവര്‍ക്ക് അവിസ്മരണീയമായ ഓര്‍മ്മയായി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!