ഖത്തറിലും സൗദിയിലും ഉച്ചക്ക് ഭാഗിക സൂര്യഗ്രഹണം

Web Desk
1 Min Read

ദോഹ: ഇന്നുച്ചയ്ക്ക് 1.35 മുതല്‍ 3.52 വരെ ഖത്തറില്‍ ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെടുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ഉച്ചക്ക് 2.47നായിരിക്കും സൂര്യഗ്രഹണത്തിന്റെ ഏറ്റവും പാരമ്യത. ആ സമയത്ത് ചന്ദ്രന്‍ സൂര്യനെ 38 ശതമാനമാണ് മറക്കുക.

city exchange

ഗ്രഹണ സമയത്ത് സൂര്യനെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. സോളാര്‍ ഫില്‍റ്റര്‍ ഉപയോഗിച്ചു മാത്രമേ നോക്കാന്‍ പാടുള്ളു. നഗ്നനേത്രങ്ങള്‍കൊണ്ട് സൂര്യനെ നോക്കിയാല്‍ അന്ധതയ്ക്ക് വരെ കാരണമായേക്കാണെന്ന് അധികൃതര്‍ അറിയിച്ചു.

ഉച്ചക്ക് ഒന്നര മുതല്‍ 3.50 വരെ സൗദി അറേബ്യയിലും ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെടും. എല്ലാ പള്ളികളിലും ഗ്രഹണ നമസ്‌ക്കാരം നിര്‍വഹിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. അറാറില്‍ 40 ശതമാനം സൂര്യഗ്രഹണം ദൃശ്യമാകും. സകാക, അല്‍ജൗഫ് എന്നിവിടങ്ങളില്‍ ഉച്ചക്ക് 1.08ന് സൂര്യഗ്രഹമണം ആരംഭിക്കും. ഏറ്റവും ഒടുവില്‍ 1.51ന് ജിസാനിലും നജ്‌റാനിലുമാണ് ഗ്രഹണം ദൃശ്യമാകുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!