ക്യു ഐ സി സി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: അബ്ദുല്ലാഹ് ബിന്‍ സായിദ് ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഇഫ്താര്‍ വിരുന്നൊരുക്കി. അബൂഹമൂറിലെ ദര്‍വിഷ് പള്ളിയുടെ ഈദ് ഗാഹ് ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.

city exchange

മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും അടക്കം 1200ലധികം ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നില്‍ കുട്ടികളുടെ ഖുര്‍ആന്‍ പരായണവും നശീതകളും അവതരിപ്പിച്ചു.

അബ്ദുല്ല ബിന്‍ സായിദ് പ്രതിനിധികളും ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളും സദസിനെ അഭിമുഖീകരിച്ചു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷെമീര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുബൈര്‍ വക്ര സംഗമം നിയന്ത്രിച്ചു. പ്രമുഖ വാഗ്മി ഹാഫിസ് അസ്ലം ഉദ്‌ബോധ പ്രസംഗം നടത്തി.

- Advertisement -
Ad image

കുട്ടികളുടെ സെഷന്‍ മുഹമ്മദ് അജ്മലും വളണ്ടിയര്‍ സെഷന്‍ മുഹമ്മദ് ലെയ്സും നിയന്ത്രിച്ചു. നജീബ് അബൂബക്കര്‍ നന്ദി പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!