

അബൂദാബി: സാമൂഹിക- സാംസ്‌കാരിക- ജീവകാരുണ്യ രംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിട്ട അബുദാബി രാമന്തളി മുസ്‌ലിം യൂത്ത് സെന്റര്‍ (ആര്‍ എം വൈ സി) ഇഫ്താര്‍ സംഗമവും ജനറല്‍ ബോഡിയും നടത്തി. തുടര്‍ന്ന് പുതിയ നേതൃത്വത്തിന് രൂപം നല്‍കി.

പ്രസിഡണ്ട് ഇബ്രാഹിം കുടുക്കില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിയാസ് ഇ ടി വി സ്വാഗതം പറഞ്ഞു. 2024- 26 വര്‍ഷത്തേക്കു പുതിയ ഭാരവാഹികളായി
അഷറഫ് സി എം പി (പ്രസി), ഇബ്രാഹിം കുടുക്കില്‍ (ജന സെക്ര), സാദിഖ് സി എം പി (ട്രഷ), നസീര്‍ രാമന്തളി (ഓര്‍ഗനൈസിംഗ് സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.

മുഹമ്മദ് സി എച്ച്, ഷാഹിര്‍ രാമന്തളി, ഇ ടി വി നിയാസ് (വൈസ് പ്രസി), സഫീര്‍ യു ടി, അബ്ദുല്‍ ജബ്ബാര്‍ ടി കെ പി (സെക്ര), മുസമ്മില്‍ എം കെ പി (ഓഡിറ്റര്‍) എന്നിവരെയും ഉപദേശക സമിതി മുഖ്യ രക്ഷാധികാരിയായി ഉസ്മാന്‍ കരപ്പാത്ത്, ചെയര്‍മാന്‍ എം പി അബ്ദുല്‍ ഖാദര്‍ എന്നിവരേയും തെരഞ്ഞെടുത്തു.
യു കെ അഹമ്മദ്, സി എം ഖാലിദ്, അസൈനാര്‍ ചിറയില്‍, ഹസ്സന്‍ കുഞ്ഞഹമ്മദ്, യു കെ അബ്ദുസ്സലാം, ടി റാഫി എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍.
പ്രാര്‍ഥനയ്ക്ക് ഹസന്‍ കുഞ്ഞഹമ്മദ് നേതൃത്വം നല്‍കി. പി കെ ഹസ്സന്‍, നസീര്‍ രാമന്തളി എന്നിവര്‍ പ്രസംഗിച്ചു.
യു കെ അബ്ദുല്‍ അസീസ്, ബഷീര്‍ പി പി, ഹംസ കരപ്പാത്ത്, മുഹമ്മദ് തമീം എം പി, മിസ്ബാഹ് ചേനോത്ത്, യു കെ മുഹമ്മദ് കുഞ്ഞി, സി എം പി ശരീഫ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും മറ്റു ജനറല്‍ ബോഡി അംഗങ്ങളും സന്നിഹിതരായിരുന്നു.

