മോന്‍സന്‍ സാമ്പത്തിക തട്ടിപ്പ്; എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

Web Desk
1 Min Read

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംഘടനാ നേതാക്കളെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി പി ശശികാന്തിനെ ചോദ്യം ചെയ്തു. ശശികാന്തിന്റെ അക്കൗണ്ടില്‍ വന്ന 10 ലക്ഷം രൂപയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് പി ശശികാന്തിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

city exchange

മോന്‍സന്‍ മാവുങ്കല്‍ 2020ല്‍ എറണാകുളം പ്രസ്‌ക്ലബിന് പത്തുലക്ഷം രൂപ കൊടുത്തുവെന്ന് ഏഷ്യാനെറ്റിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണ്‍ ആരോപിച്ചിരുന്നു. ഇതില്‍ രണ്ടു ലക്ഷം രൂപ 24 ന്യൂസിലെ സഹിന്‍ ആന്റണി കമ്മീഷനായി എടുത്തുവെന്നും ബാക്കി എട്ട് ലക്ഷം രൂപയുടെ കണക്ക് പ്രസ് ക്ലബ്ബിലിലെലന്നുമായിരുന്നു വിനു വി ജോണ്‍ ആരോപിച്ചത്. മാവുങ്കലും മാധ്യമങ്ങളും ഒരു കുമ്പസാരം എന്ന തലക്കെട്ടിലെഴുതിയ ട്വീറ്റിലായിരുന്നു വിനുവിന്റെ ആരോപണം.

Share This Article
Leave a Comment
error: Content is protected !!