
ടെല്‍അവിവ്: ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖാതിബ് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് അറിയിച്ചു. ലക്ഷ്യബദ്ധമായ ആക്രമണത്തിലൂടെ ഖാതിബിനെ ‘നീക്കം ചെയ്തുവെന്ന്’ കാറ്റ്സ് വ്യക്തമാക്കി.

അതേസമയം, ഖാതിബിന്റെ മരണം ഇറാന്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെച്ചൊല്ലി ഇരുരാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാനിടയുണ്ടെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ഇതിനിടെ, ഇറാനിലെ മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നതിനായി സൈന്യത്തിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അനുമതി നല്‍കിയതായും കാറ്റ്സ് അറിയിച്ചു.

