

പാലക്കാട്: കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴ കനത്തു പെയ്യുന്നു. പാലക്കാട് രണ്ടിടത്തും മലപ്പുറത്തും ഉരുള്‍പ്പൊട്ടലുണ്ടായെന്നാണ് വിവരം.
മലപ്പുറം താഴെക്കാട് അരക്കുപറമ്പ് മട്ടാറക്കല്ലിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ജനങ്ങളെ നേരത്തെ തന്നെ മാറ്റിയതിനാല്‍ കൂടുതല്‍ അപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പാലക്കാട് അന്‍പതോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നു. മംഗലം ഡാമിന് സമീപത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മംഗലം ഡാം പൊലീസ് അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് കോടത്തയും കോഴിക്കോടും മലയാര മേഖലകളില്‍ വെള്ളം കയറിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. തിരുവമ്പാടി, കോടഞ്ചേരി, താമരശ്ശേരി മേഖലകളിലാണ് കനത്ത മഴ പെയ്യുന്നത്. ശക്തമായ ഇടിമിന്നലും ഉണ്ട്.
അതിരപ്പള്ളിയില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതേ തുടര്‍ന്ന് ആതിരപ്പള്ളി, വെള്ളച്ചാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു.

വയനാട്ടിലും ഇടവിട്ട് കനത്ത മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ 83 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മേപ്പാടിയിലാണ് ശക്തമായ മഴയുള്ളത്. സുല്‍ത്താന്‍ ബത്തേരിയില്‍ കടയകളില്‍ വെള്ളം കയറി.

