

ദോഹ: വടക്കുപടിഞ്ഞാറന്‍ കാറ്റും ചൂടും ഖത്തറില്‍ ശക്തമായി. തുറസ്സായ സ്ഥലങ്ങളില്‍ കാഴ്ചാപരിധിക്ക് തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത ആഴ്ചയുടെ പകുതി വരെ കടല്‍ത്തീരങ്ങളില്‍ ഉള്‍പ്പെടെ വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരും. ഇത് പൊടിയുണ്ടാകുന്നതിനും തണുപ്പ് വര്‍ധിക്കുന്നതിനും കാരണമായേക്കാം.

ഏപ്രില്‍ അവസാനത്തോടെ താപനില ഗണ്യമായി ഉയരുമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. പകലും രാത്രിയും തമ്മില്‍ താപനിലയില്‍ വലിയ വ്യത്യാസമുണ്ടാകും.

