കാബൂള്‍ വിമാനത്താവളം അടച്ചു

Web Desk
0 Min Read

കാബൂള്‍: സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന അഫ്ഗാനിസ്ഥാനിലെ വിമാനത്താവളങ്ങള്‍ അടച്ചു. കാബൂള്‍ ഹമീദ് കര്‍സായി അ്താരാഷ്ട്ര വിമാനത്താവളം അടച്ചതോടെ അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ അടിയന്തരമായി തിരികെ എത്തിക്കാന്‍ പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കി.
കാബൂള്‍- ഡല്‍ഹി അടിയന്തര യാത്രയ്ക്ക് തയ്യാറാകണമെന്ന് അധികൃതര്‍ നേരത്തെ നിര്‍ദ്ദേശം നല്കിയിരുന്നു. രണ്ട് വിമാനങ്ങള്‍ തയ്യാറാക്കി നിര്‍ത്താനും എയര്‍ ഇന്ത്യയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരുന്നു.

city exchange


ഡല്‍ഹിയില്‍ നിന്ന് രാത്രി എട്ടരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പുറപ്പെടാന്‍ തീരുമാനിച്ചിരുന്നെങ്കിലും വിമാനത്താവളം അടച്ചതോടെ യാത്ര റദ്ദാക്കുകയായിരുന്നു. ഇതോടെ അഫഗാനില്‍ കുടുങ്ങിയവര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് എത്താനാവാത്ത അവസ്ഥയാണുള്ളത്.

Share This Article
Leave a Comment
error: Content is protected !!