താലിബാനെ അംഗീകരിച്ച് കമ്യൂണിസ്റ്റ് ചൈന

Web Desk
0 Min Read

കാബുള്‍: താലിബാനെ അംഗീകരിച്ച് കമ്യൂണിസ്റ്റ് ചൈന. സൗഹൃദത്തിനു തയ്യാറാണെന്നും താലിബാന്‍ ഭരണത്തെ അംഗീകരിക്കുന്നതായും ചൈന വ്യക്തമാക്കി. താലിബാന്‍ നേതൃത്വത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന. ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുന്യാങ്ങ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

city exchange

മറ്റാരുടേയും പ്രേരണ കൂടാതെ തങ്ങളുടെ വിധി തിരഞ്ഞെടുക്കുവാനുള്ള അഫ്ഗാന്‍ ജനതയുടെ സ്വാതന്ത്ര്യത്തെ ചൈന അംഗീകരിക്കുന്നുവെന്നും പുതിയ ഭരണനേതാക്കന്മാരുമായി സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുവെന്നും ഹുവാ ചുന്യാങ്ങ് പറഞ്ഞു. തുടര്‍ന്നും അഫ്ഗാനിസ്ഥാന്റെ വിവിധ മേഖലകളിലെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ചൈനയ്ക്കു സന്തോഷം മാത്രമേയുള്ളൂവെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!