ഇന്‍കാസ് കോഴിക്കോട് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആഘോഷിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ധീര രക്തസാക്ഷികളുടെ സ്മരണകള്‍ രാജ്യം ഉള്ള കാലത്തോളം നില നില്‍ക്കുക തന്നെ ചെയ്യുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

city exchange


ആക്ടിങ് പ്രസിഡന്റ് ബാബു നമ്പിയത്ത് കേക്ക് മുറിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ബാസ് സി വി, ട്രഷ്രറര്‍ ഹരീഷ് കുമാര്‍, സെക്രട്ടറി അസീസ് പുറായില്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. വിപിന്‍ദാസ് കോഴിക്കോട്, വിനീഷ് അമരാവതി, നിസാമുദ്ധീന്‍ സി വി, അഷ്റഫ് എ കെ, ബിജു ടി വി, സജിത്ത് സി എച്ച്, ഷാഹിദ് വി പി എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!