ഫ്രാങ്കോ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുവാന്‍ അമാന്തിക്കരുത്

Web Desk
1 Min Read

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ടു കോട്ടയം സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അപ്പീല്‍ നല്‍കുന്നതില്‍ കാലവിളംബം ഉണ്ടാകരുതെന്നും പ്രഗത്ഭരായ അഭിഭാഷകരെത്തന്നെ കേസ് നടത്തിപ്പിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും ജോയിന്റ്് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

city exchange

വിസ്തരിക്കപ്പെട്ട പ്രോസിക്യൂഷന്‍ സാക്ഷികളില്‍ ഒരാള്‍പോലും കൂറുമാറാത്ത സാഹചര്യവും പ്രതിഭാഗം അവതരിപ്പിച്ച ചില സാക്ഷികളെ പിന്‍വലിക്കേണ്ടിവന്ന സാഹചര്യവുമുണ്ടായിട്ടുപോലും മുന്‍ സുപ്രിം കോടതി വിധികളെപ്പോലും പരിഗണിക്കാതെ പ്രതിയെ വെറുതെവിട്ട വിധിന്യായത്തിലെ അപാകതകള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തുന്നതിന് കഴിവുറ്റ പ്രോസിക്യൂഷന്‍ വക്കീലിനെ നിയോഗിക്കേണ്ടത് നീതി പുന:സ്ഥാപിക്കപ്പെടുന്നതിന് അത്യന്താപേക്ഷിതമാണ്.

ആഗോളതലത്തില്‍ ശ്രദ്ധനേടിയ ഈകേസില്‍ നീതിനടപ്പായെന്ന് ലോകത്തെ ബോധ്യപ്പെടുത്തി ഇന്ത്യന്‍ ജുഡീഷറിയുടെ അഭിമാനം സംരക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഓര്‍മ്മിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!