എഴുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അബൂദാബിയില്‍ ഓണ്‍അറൈവല്‍

Web Desk
1 Min Read

അബൂദാബി: എഴുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍അറൈവല്‍ വിസയ്ക്ക് അനുമതി. ഇത്തിഹാദ് എയര്‍വെയ്‌സാണ് ഇക്കാര്യം അറിയിച്ചത്. ഈ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് അബൂദാബിയിലെത്തിയതിന് ശേഷം എമിഗ്രേഷനില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസ ലഭ്യമാകും. യു എ ഇ പൗരന്മാര്‍, യു എ ഇ റസിഡന്‍സ് വിസയുള്ളവര്‍ എന്നിവര്‍ക്ക് അബൂദാബിയിലേക്ക് യാത്ര ചെയ്യാം.

city exchange


യു എസ് വിസിറ്റ് വിസ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ്, യു കെ വിസ, ആറു മാസത്തെയെങ്കിലും സാധുത ബാക്കിയുള്ള യൂറോപ്യന്‍ യൂണിയന്‍ റസിഡന്‍സി എന്നിവയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓണ്‍ അറൈവല്‍ വിസ ലഭിക്കും. പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറു മാസത്തെ കാലാവധി ഉണ്ടായിരിക്കണം.


നൂറു ദിര്‍ഹത്തിന് 14 ദിവസത്തേക്കുള്ള വിസയാണ് ലഭിക്കുക. തുടര്‍ന്ന് 14 ദിവസത്തേക്ക് കൂടി നീട്ടാന്‍ 250 ദിര്‍ഹം അടക്കേണ്ടതുണ്ട്.

- Advertisement -
Ad image


എന്നാല്‍ അബൂദാബിയിലൂടെ ദുബൈയിലേക്കോ മറ്റു എമിറേറ്റുകളിലേക്കോ യാത്ര ചെയ്യുന്നതിന് അബൂദാബിയില്‍ നിന്ന് അനുവദിച്ചിട്ടുള്ള ടൂറിസ്റ്റ് വിസയുള്ളവര്‍ക്ക് മാത്രമായിരിക്കും അനുമതി. ഗ്രീന്‍ ലിസ്റ്റ് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല.


അതിനിടെ ഗ്രീന്‍ ലിസ്റ്റില്‍ നിന്ന് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറു രാജ്യങ്ങളെ അബൂദാബി ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക 28 ആയി. അമേരിക്ക, അര്‍മേനിയ, ഓസ്ട്രിയ, ഇസ്രാഈല്‍, ഇറ്റലി, മാലിദ്വീപ് എന്നീ രാജ്യങ്ങളെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.


രാജ്യങ്ങളുടെ പട്ടിക https://www.ethihad.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!