ഗോതുരുത്ത് ഫെസ്റ്റ് 2023 ശനിയാഴ്ച തുടങ്ങും

Web Desk
1 Min Read

പറവൂര്‍: ഗോതുരുത്ത് മുസരീസ് ഹെറിറ്റേജ് ഡെവലപ്‌മെന്റ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പതിനാലാമത് ഗോതുരുത്ത് ഫെസ്റ്റ് ഡിസംബര്‍ 31, ജനുവരി 1 തിയ്യതികളില്‍ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

city exchange

ഡിസംബര്‍ 31ന് വൈകിട്ട് നാലരയ്ക്ക് റവ. ഡോ. ആന്റണി ബിനോയ് അറക്കല്‍ പതാക ഉയര്‍ത്തും. സമ്മേളനം പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിംന സന്തോഷ് ഉദ്ഘാടനം ചെയ്യും. ഗോതുരുത്ത് മുസരിസ് സൊസൈറ്റി പ്രസിഡണ്ട് ജയ്‌സണ്‍ പുളിക്കത്തറ അധ്യക്ഷത വഹിക്കും. മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം എ എസ് അനില്‍ കുമാര്‍ തുടങ്ങിയര്‍ പങ്കെടുക്കും.

പ്രതിഭകളെ ആദരിക്കല്‍, സ്‌കോളര്‍ഷിപ്പ് വിതരണം എന്നിവയും നടക്കും. അമ്പതോളം കലാകാരികളുടെ ചവിട്ടുനാടകവും വിവിധ കലാപരിപാടികളും അടങ്ങുന്ന കലാസന്ധ്യ 2022 അരങ്ങേറും.
ജനുവരി ഒന്നിന് രാവിലെ പത്തിന് ലൈഫ് സ്റ്റേജ് ഷോ, നാടന്‍ ഭക്ഷ്യമേള, എക്‌സിബിഷന്‍, പെരിയാര്‍ ബോട്ടിംഗ്, കാര്‍ഷിക മേള, സൗജന്യ ആരോഗ്യ പരിശോധന എന്നിവ ആരംഭിക്കും. മൂന്ന് മണിക്ക് ബുള്ളറ്റ് റാലി തുടര്‍ന്ന് കലാസാംസ്‌കാരിക പ്രദര്‍ശനങ്ങളും വര്‍ണ്ണശബളമായ വിവിധ പ്ലോട്ടുകളും അടങ്ങുന്ന ഗോതുരുത്ത് കാര്‍ണിവല്‍ മുനമ്പം ഡി വൈ എസ് പി എം കെ മുരളി ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ഫോക്ലോര്‍ അക്കാദമി സ്‌പോണ്‍സര്‍ ചെയ്യുന്ന കോഴിക്കോട് നിഷാദ് മേച്ചേരിയും സംഘവും അവതരിപ്പിക്കുന്ന ഫോക്ലോര്‍ കലാവിരുന്ന് അരങ്ങേറും.

- Advertisement -
Ad image

ആറുമണിക്ക് സാംസ്‌കാരിക സമ്മേളനം കേരള പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം പി അധ്യക്ഷത വഹിക്കും. റവ. ഡോ. ആന്റണി ബിനോയ് അറക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഉണ്ണികൃഷ്ണന്‍, മുസരീസ് പ്രോജക്ട് എം ഡി ഡോ. മനോജ് കുമാര്‍ കിനി തുടങ്ങിയവര്‍ സംസാരിക്കും.

Share This Article
Leave a Comment
error: Content is protected !!