ബോധവത്ക്കരണ ക്യാമ്പ് നടത്തി

Web Desk
1 Min Read

തിരുനാവായ: ചേരുരാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയഭേരി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്യാമ്പ് നടത്തി. പി ടി എ പ്രസിഡണ്ട് പി ഹാരിസ് അധ്യക്ഷത വഹിച്ചു.

city exchange

ക്യാമ്പ് തിരുനാവായ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ മമ്മു മാസ്റ്റര്‍ ക്ലാസിന് നേതൃത്വം നല്‍കി. പ്രിന്‍സിപ്പള്‍ പി സി അബ്ദുറസാഖ്, ഹെഡ്മാസ്റ്റര്‍ പി സലിം, ഇ സക്കീര്‍, ടി നിഷാദ്, ബഷീര്‍ കണ്ടാലപ്പറ്റ, ടി സുജിത്ത്, പി പ്രശാന്ത്, ശരത്, ടി വി സുധ, സജീര്‍, ഷെറിന്‍ ബേബി, സിലു മോള്‍, സുബില തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!