പ്രാദേശിക സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കും

Web Desk
1 Min Read

ദോഹ: ഖത്തറും ജോര്‍ദാനും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ, പ്രവാസികാര്യ മന്ത്രിയുമായ ഡോ. അയ്മന്‍ സഫാദിയും ചര്‍ച്ച ചെയ്തു.

city exchange

ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് ഇരു നേതാക്കളും വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. മേഖലയില്‍ നിലനില്‍ക്കുന്ന ഏറ്റവും പുതിയ സാഹചര്യങ്ങളും ചര്‍ച്ചയായി. പ്രത്യേകിച്ച് സംഘര്‍ഷം കുറയ്ക്കുന്നതിനും മേഖലയില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമായി നടക്കുന്ന നയതന്ത്ര നീക്കങ്ങളും സംയുക്ത ഏകോപനവും സംബന്ധിച്ച് ഇരുവരും അഭിപ്രായങ്ങള്‍ കൈമാറി.

സമുദ്ര ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുകയും മേഖലയില്‍ സുസ്ഥിര സമാധാനം കൈവരിക്കുന്ന സമഗ്രമായ കരാറിലേക്ക് വഴിതെളിക്കുകയും ചെയ്യുന്ന പരിഹാരത്തിനായുള്ള എല്ലാ നയതന്ത്ര ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനി വ്യക്തമാക്കി.

മേഖലയില്‍ ദീര്‍ഘകാല സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നയതന്ത്ര ഇടപെടലുകള്‍ക്കും സമാധാനപരമായ പരിഹാരങ്ങള്‍ക്കുമാണ് ഖത്തര്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!