

കോലഞ്ചേരി: മൂല്യബോധമുള്ള വിദ്യാര്‍ഥി സമൂഹത്തിന് മാത്രമെ മൂല്യബോധമുള്ള സമൂഹത്തെ പടുത്തയര്‍ത്താന്‍ സാധിക്കുകയുള്ളുവെന്നും അതിനാല്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനായി സമൂഹം രംഗത്തിറങ്ങണമെന്ന് കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി പറഞ്ഞു. കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കോലഞ്ചേരി ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കുമ്പോള്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണമെന്നും പാശ്ചാത്യര്‍ പോലും പരീക്ഷിച്ച് തള്ളിക്കളഞ്ഞ മൂല്യ ശോഷണമുള്ള പരിഷ്‌കരണണത്തോട് അരുതെന്ന് പറയുവാനുള്ള കരുത്ത് നാം നേടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 2, 3, 4 തിയ്യതികളില്‍ ചാവക്കാട് നടക്കുന്ന സംസ്ഥാന സമ്മേളന പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും കൊല്ലം പുനലൂരില്‍ നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന ബൈത്തുല്‍ ഇത്തിഹാദ് ഭവന നിര്‍മ്മാണ ഫണ്ട് സമാഹരണം ഉടന്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
ഉപജില്ല പ്രസിഡന്റ് സൈനബ വടവുകോട് അധ്യക്ഷത വഹിച്ചു. സഫിയ പി എം, നദീറ എ എ, ഖദീജ മനാഫ് ചേലക്കുളം എന്നിവര്‍ പ്രസംഗിച്ചു. ടി കെ റജീന ടീച്ചര്‍ സ്വാഗതവും ഷാഹിദ എ എ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി റജീന ടി കെ (പ്രസി), സഫിയ പി എം (വൈസ് പ്രസി), ഷാഹിദ എ എ, (ജന സെക്ര), നദീറ എ എ (ജോ സെക്ര), ബുഷ്‌റ കുമ്മനോട് (ട്രഷ), ഷംല എ കെ (വനിത വിങ്ങ് ചെയര്‍ പേഴ്‌സണ്‍), ഖദീജ മനാഫ് (കണ്‍) എന്നിവരെ തെരഞ്ഞെടുത്തു.

