അവയവ ദാന പദ്ധതികളില്‍ ഖത്തര്‍ മികവ് തെളിയിച്ച 2022

Web Desk
1 Min Read

ദോഹ: ആരോഗ്യ മേഖലയിലെ നിരവധി നേട്ടങ്ങളോടൊപ്പം അവയവ ദാന, അവയവം വെച്ചുപിടിപ്പിക്കല്‍ പദ്ധതികളില്‍ ഖത്തറിന് മികച്ച വര്‍ഷമായി 2022. ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ഏറ്റവും കൂടുതല്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്ന വര്‍ഷമാണ് കടന്നുപോകുന്നത്.

city exchange

ഖത്തര്‍ ഓര്‍ഗന്‍ ഡൊണേഷന്‍ സെന്ററിന്റെ (ഹിബ) പത്താം വാര്‍ഷികത്തില്‍ അവയവദാനത്തിന് സജ്ജമായവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ഖത്തറിലെ മുതിര്‍ന്നവരുടെ ജനസംഖ്യയുടെ ഏകദേശം 25 ശതമാനമാണിത്. ജൂണ്‍ 2021നോട് താരതമ്യപ്പെടുത്തുമ്പോള്‍ ആറു മാസത്തിനകം 10.5 ശതമാനം കൂടുതലാണ് അവയവദാനത്തിന് റജിസ്റ്റര്‍ ചെയ്തത്.

വൃക്ക, കരള്‍, എന്നിവയ്ക്ക് പുറമേ ശ്വാസകോശവും ട്രാന്‍സ്പ്ലാന്റ് ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ സൗകര്യങ്ങളുണ്ട്. മേഖലയിലെ ഏറ്റവും മികച്ച സൗകര്യങ്ങളിലൊന്നാണിത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!