ഹിന്ദു ആയിരിക്കുന്നതില്‍ ലജ്ജിക്കുന്നു:നടി സ്വര ഭാസ്‌ക്കര്‍

Web Desk
0 Min Read

മുംബൈ: ഗുരുഗ്രാമില്‍ നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപരിവാര്‍ സംഘടകളുടെ നടപടിയെ വിമര്‍ശിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍. ‘ഹിന്ദു ആയിരിക്കുന്നതില്‍ ലജ്ജിക്കുന്നു’ എന്നാണ് ട്വിറ്ററില്‍ താരം കുറിച്ചത്. ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംഘപരിവാരാണ് വെള്ളിയാഴ്ച ഗുരുഗ്രാമിലെ മൈതാനത്ത് നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ക്ക് നേരെ പ്രതിഷേധവുമായി എത്തിയത്. ജയ് ശ്രീറാം വിളിച്ചായിരുന്നു പ്രതിഷേധം.’സമാധാനപരമായി പ്രാര്‍ഥിക്കാന്‍ ശ്രമിക്കുന്ന മറ്റ് മതവിശ്വാസികളെ ശല്യപ്പെടുത്തുമ്പോള്‍ ചില ഗുണ്ടകള്‍ എന്റെ ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നത് കാണുന്നു. ഇതു എന്റെ ദൈവത്തിനും എന്റെ ഹിന്ദു മതത്തിനും അപമാനമാണ്. ഇത്തരം ആളുകളില്‍ ലജ്ജിക്കുന്നു’- എന്നാണ് സ്വര ട്വിറ്ററില്‍ കുറിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!