പോര്‍ളാതിരി കോഴിക്കോടിന്റെ ആദ്യ രാജാവ് പ്രകാശനം ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: അശോകന്‍ ചേമഞ്ചേരി രചിച്ച പോര്‍ളാതിരി കോഴിക്കോടിന്റെ ആദ്യ രാജാവ് എന്ന പുസ്തകം കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സബ് ജഡ്ജും ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയുമായ എം പി ഷൈജല്‍ പ്രകാശനം ചെയ്തു. പോര്‍ളാതിരി രാജകുടുംബാംഗമായ ഉദയവര്‍മ്മ രാജ പുസ്തകം ഏറ്റുവാങ്ങി.

city exchange

സാമൂതിരിക്ക് മുമ്പ് കോഴിക്കോടിന്റെ രാജാവും ദീര്‍ഘകാല ഭരണാധികാരിയുമായിരുന്ന പോര്‍ളാതിരിയെക്കുറിച്ച് ആദ്യമായാണ് ഒരു ഗ്രന്ഥമിറങ്ങുന്നത്.

പി കെ കബീര്‍ സലാല അധ്യക്ഷത വഹിച്ചു. ഡോ. ഇ ശ്രീജിത്ത് പുസ്തക പരിചയം നടത്തി. കെ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ ഗ്രന്ഥകാരനെ പരിചയപ്പെടുത്തി. റിട്ടയേഡ് ജില്ലാ ജഡ്ജ് കുട്ടികൃഷണന്‍ പയിമ്പറ വത്സല തമ്പുരാട്ടിക്ക് ആദ്യ കോപ്പി നല്കി വില്പന ഉദ്ഘാടനം ചെയ്തു.

- Advertisement -
Ad image

എം നാരായണന്‍ മാസ്റ്റര്‍, ഉദയവര്‍മ്മ രാജാ, സുമ പള്ളിപ്രം, പി എം ശ്യാമള മായനാട് എന്നിവര്‍ ഗ്രന്ഥകാരനെ പൊന്നാട അണിയിച്ചു.

ഡോ. ഹുസൈന്‍ മടവൂര്‍, വി ബാലന്‍ കല്ലേരി, വി പി മനോജ്, പി അനില്‍, കരുവാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സരിത, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കേയില്‍, അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍ മാസ്റ്റര്‍, ലതിക സി എന്നിവര്‍ പ്രസംഗിച്ചു. ഡോ. കുഞ്ഞഹമ്മദ് മാസ്റ്റര്‍ സ്വാഗതവും അശോകന്‍ ചേമഞ്ചേരി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!