നയതന്ത്ര ചര്‍ച്ചകളിലേക്ക് മടങ്ങുന്നത് അസാധ്യമല്ല; നിലപാട് അമേരിക്കയുടേതെന്ന് ഇറാന്‍

Web Desk
1 Min Read

തെഹ്റാന്‍: ‘സമ്മര്‍ദം ഫലപ്രദമല്ലെ’ന്ന് അമേരിക്ക തിരിച്ചറിയുകയാണെങ്കില്‍ നയതന്ത്ര ചര്‍ച്ചകള്‍ പുന:രാരംഭിക്കാന്‍ കഴിയുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി. അമേരിക്ക വിശ്വാസം പുനഃസ്ഥാപിക്കുന്ന നടപടികള്‍ സ്വീകരിക്കുകയും മാന്യമായി സംസാരിക്കുകയും ഇറാന്റെ അവകാശങ്ങള്‍ അംഗീകരിക്കുകയും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുകയും വേണമെന്ന് അരാഖ്ചി പറഞ്ഞു. എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

city exchange

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ‘സൃഷ്ടിപരമായ ചര്‍ച്ചകള്‍’ നടത്തിയതായും അരാഖ്ചി അറിയിച്ചു.

പ്രാദേശിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും നയതന്ത്ര പരിഹാരത്തിനുള്ള സാഹചര്യം ഒരുക്കുന്നതിനുമായി ശൈഖ് മുഹമ്മദ് വ്യാഴാഴ്ച തെഹ്റാനിലെത്തി ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിവിധ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!