
കോഴിക്കോട്: മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് 2022- 2024 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം എ മെഹബൂബ് (പ്രസി), കെ അരുണ്‍ കുമാര്‍ (ഹോണററി സെക്ര), എം നിത്യാനന്ദ് കാമത്ത്, എം ഖാലിദ് (വൈസ് പ്രസി), ടി ഗോപകുമാര്‍ (ട്രഷ), പോള്‍ വര്‍ഗ്ഗീസ് (ജോയിന്റ് സെക്രട്ടറി) എന്നിവരടങ്ങുന്ന 26 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ 93-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് തീരുമാനിച്ചത്.

പി വി സാമി മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദ് അധ്യക്ഷത വഹിച്ചു. പി വി ചന്ദ്രന്, പി വി ഗംഗാധരന്, പി സുന്ദര്‍ദാസ്, സി മോഹന്‍, നിത്യാനന്ദ് കാമത്ത്, നയന്‍ ജെ ഷാ, സി കെ അബ്ദുല്‍ റൗഫ് തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. തോമസ് മാത്യുവായിരുന്നു റിട്ടേണിംഗ് ഓഫീസര്‍.
