
കോഴിക്കോട്: ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ഇരുചക്രവാഹനമായ ആംപെയര്‍ കേരളത്തില്‍ രണ്ട് പ്രധാന പുതിയ മോഡലുകള്‍ പുറത്തിറക്കി. 5 കെഡബ്ല്യു മോട്ടോറുമായി നെക്സസ് ഇഎക്സ്+, എന്‍xജി.io സാങ്കേതികതവിദ്യയുമായി മാഗ്നസ് ജി മാക്സ് എന്നിവയാണ് പുറത്തിറങ്ങിയത്. വെഹിക്കിള്‍ ട്രാക്കിംഗ്, റിമോട്ട് ഡയഗ്നോസ്റ്റിക്സ്, ആപ്പ് അധിഷ്ഠിത കണ്ട്രോളുകള് തുടങ്ങി 30ലധികം സവിശേഷതകള്‍ ഇതിലുണ്ട്.

ആംപെയര്‍ റിവാര്‍ഡുകളും എളുപ്പത്തിലുള്ള ഫിനാന്‍സിംഗ് ഓപ്ഷനുകളും ഉള്‍പ്പെടുത്തി കസ്റ്റമര്‍ എന്‍ഗേജ്മെന്റ് കാമ്പെയ്നും ആംപെയര്‍ ആരംഭിച്ചിട്ടുണ്ട്. ആംപെയറിന്റെ നെക്സസ് അല്ലെങ്കില്‍ മാഗ്നസ് ഇലക്ട്രിക് സ്കൂട്ടറുകള് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആപ്പ് അധിഷ്ഠിതമായ ‘സ്പിന്‍ ദ വീല്‍’ മത്സരത്തില്‍ പങ്കെടുക്കാം. ഇതിലൂടെ 20 ആംപെയര്‍ റിയോ വൈബ് ഇലക്ട്രിക് സ്കൂട്ടറുകള് ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാം. കൂടാതെ, കാമ്പെയ്ന് കാലയളവില്‍ 4,000 രൂപ വരെ വിലമതിക്കുന്ന ആക്സസറികള്‍ നേടാനുള്ള അവസരവുമുണ്ട്. പൂജ്യം ഡൗണ്‍ പേയ്മെന്റ്, 6.99 ശതമാനം മുതല്‍ ആരംഭിക്കുന്ന പലിശനിരക്ക്, സിബില്‍ സ്കോര്‍ പരിശോധനയില്ലാത്ത ഫിനാന്‍സിങ് എന്നിവ ഉള്‍പ്പെടെ ആംപെയര്‍ വാഗ്ദാനം ചെയ്യുന്നു. ഓഗസ്റ്റ് 31 വരെയാണ് കേരളത്തില്‍ ആംപയര്‍ ഫെസ്റ്റിവല്‍ കാമ്പെയ്ന്.

മൂല്യവും വിശ്വാസ്യതയും തടസ്സമില്ലാത്ത ഉടമസ്ഥാവകാശ അനുഭവവും നല്കുന്ന വഴികളാണ് തങ്ങള്‍ അന്വേഷിക്കുന്നതെന്ന് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ചീഫ് ബിസിനസ് ഓഫീസര്‍ മനോജ് എം പി പറഞ്ഞു.
