

കൊച്ചി: ഇംഗ്ലീഷ് ബിസിനസ് മാഗസിന്‍ ബ്രാന്‍ഡ് സ്റ്റോറീസിന്റെ ഒന്നാം വാര്‍ഷികാഘോഷവും ഇന്‍സ്‌പൈറിംഗ് ബ്രാന്‍ഡ് അവാര്‍ഡ്‌സും നവംബര്‍ 27ന് വൈകിട്ട് അഞ്ച് മണിക്ക് മാരിയറ്റ് ഹോട്ടലില്‍ നടക്കും. ഡോ. ശശി തരൂര്‍ എം പി, ഹൈബി ഈഡന്‍ എം പി എന്നിവര്‍ മുഖ്യാതിഥികളാകും.

പ്രമുഖ സംരംഭകരായ ഡോ. വിജു ജേക്കബ് (സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്), ഷീലാ കൊച്ചൗസേപ്പ് (വി സ്റ്റാര്‍), ഡോ. ഇളവരശി ജയകാന്ത് (അശ്വതി ഹോട്ട് ചിപ്‌സ്), കൃഷ്ണന്‍ ആര്‍ (യുണിമോണി), ആര്‍ക്കിടെക്റ്റ് ബി ആര്‍ അജിത്ത് (ആസാദി), ഷാജു തോമസ് (പോപ്പീസ് ബേബി കെയര്‍), ജീമോന്‍ കോര (മാനെ കാന്‍കോര്‍), നീതു ബോബന്‍ (നീതുസ് അക്കാദമി) തുടങ്ങിയവര്‍ പങ്കെടുക്കും.

ജാക്‌സണ്‍ ജോയ് (റിങ്‌സ പ്രമോസ്), സീമാ അനില്‍ (സോയില്‍സെന്റ്‌സ്), അനില്‍ ജോസ് (ടിടി ദേവസ്സി ജ്വല്ലറി), ജിഷില്‍ ബോസ് (ഇ വി എം ഓട്ടോക്രാഫ്റ്റ്), സക്കറിയ കെ എസ് (ബ്രില്യന്റ് ഗ്രൂപ്പ് ഇന്ത്യ), മഹേഷ് പി (വൈല്‍ഡ് പ്ലാനറ്റ്), സജിത്ത് നായര്‍ (നെക്‌സസ്), ക്രിയേറ്റീവ് അക്കാദമി, ഇമിഗ്രന്റ് അക്കാദമി, ഹെയര്‍ ഒ ഡെന്റ്, മെട്രോ മൈന്റ് ഹോസ്പിറ്റല്‍, ട്രിപ്പിള്‍ ഐ കോമേഴ്‌സ് അക്കാദമി എന്നിവരാണ് ബ്രാന്‍ഡ് സ്റ്റോറീസിന്റെ പ്രത്യേക പുരസ്‌കാരങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍. ബ്രാന്‍ഡ് സ്റ്റോറീസ് മാഗസിന്റെ പുതിയ കവറും ചടങ്ങില്‍ പ്രകാശിപ്പിക്കും.
വിവിധ സംരംഭകര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച, ബ്രമ്മ സി ഇ ഒ എ ആര്‍ രഞ്ജിത്ത് നയിക്കുന്ന സെമിനാര്‍, ബ്രാന്‍ഡ് ലോഞ്ചുകള്‍, കലാപരിപാടികള്‍ എന്നിവയും ചടങ്ങിന്റെ ഭാഗമാകും. വേദിക്കു സമീപം ഒരുക്കുന്ന സ്റ്റാളുകളില്‍ നവസംരംഭകരുടെ ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

