ഇഞ്ചുറി ടൈമില്‍ എണ്ണം പറഞ്ഞ രണ്ടു ഗോളുകളില്‍ ഇറാന് ജയം

Web Desk
1 Min Read

ഖത്തര്‍ ലോകകപ്പിലെ ആദ്യ റെഡ് കാര്‍ഡ് വെയില്‍സ് ഗോളി ഹെന്‍സേയ്ക്ക്

അല്‍ റയ്യാന്‍: ഇഞ്ചുറി ടൈമില്‍ നേടിയ രണ്ടു ഗോളില്‍ വെയില്‍സിനെ കെട്ടുകെട്ടിച്ച് ഇറാന്‍. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ പഴയ ഇംഗ്ലണ്ടിന്റെ ഭാഗത്തോട് പകരം വീട്ടി ഇറാന്‍ തലയുയര്‍ത്തി. ഖത്തര്‍ ലോകകപ്പിലെ ആദ്യത്തെ റെഡ് കാര്‍ഡ് കണ്ട് വെയ്ല്‍സ് ഗോളി പുറത്തേക്കു പോയതും ഇറാന്‍ മുതലെടുത്തു. പത്തംഗ ടീമിനെ ഉശിരന്‍ നീക്കങ്ങളിലൂടെയാണ് ഇറാന്‍ പൂട്ടിയത്.

city exchange

ഇഞ്ചു ടൈമിന്റെ എട്ട്, പതിനൊന്ന് മിനുട്ടുകളിലാണ് ഇറാന്‍ എണ്ണം പറഞ്ഞ ഗോളുകള്‍ എയ്‌തെടുത്തത്. 90+ 8ല്‍ റൗസ്‌ബെ ചെഷ്മിയും 90 + 11ല്‍ റാമിന്‍ റെസെയ്‌നുമാണ് ഇറാനു വേണ്ടി ഗോളുകള്‍ നേടിയത്.

ബോക്‌സിന് വെളിയിലേക്ക് ഓടിയെത്തിയ വെയ്ല്‍സ് ഗോളി ഹെന്‍സേയുടെ കാല്‍മുട്ട് ഇറാന്‍ സ്‌ട്രൈക്കര്‍ തരേമിയുടെ മുഖത്ത് മുട്ടി ഇടിച്ചിട്ടതിനാണ് റെഡ് കാര്‍ഡ് കണ്ടത്. ആദ്യം യെല്ലോ കാര്‍ഡ് നല്‍കിയ റഫറി പിന്നീട് വാര്‍ നിരീക്ഷണത്തിലൂടെയാണ് റെഡ് കാര്‍ഡാക്കിയത്. ഇതോടെ പത്തംഗ കളിക്കാരുമായി വെയില്‍സ് കളിക്കേണ്ടി വന്നു.

- Advertisement -
Ad image

കളിയുടെ പതിനഞ്ചാം മിനുട്ടില്‍ ഇറാന്‍ ഗോള്‍ നേടിയിരുന്നെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. 51-ാം മിനുട്ടില്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഇറാന്‍ നടത്തിയ തുടരന്‍ ശ്രമങ്ങളില്‍ ഗോളാകേണ്ട നീക്കം ഫലം കാണാതെ പോയി.

Share This Article
Leave a Comment
error: Content is protected !!