മലപ്പുറം പിറവി ആഘോഷിച്ച് ഡോം ഖത്തര്‍

Web Desk
2 Min Read

ദോഹ: മലപ്പുറം ജില്ലയുടെ അന്‍പത്തിയഞ്ചാം പിറവിയോടനുബന്ധിച്ച് ഖത്തറിലെ മലപ്പുറത്തുകാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം ‘ഡോം ഖത്തര്‍’ മല്‍ഹാര്‍ 2024 ആഘോഷിച്ചു.

city exchange

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടന്ന ചടങ്ങ് ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ പി രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരിക പൈതൃകത്തിന്റെ ആരൂഢമായ പൊന്നാനിയില്‍ ജനിച്ചത് കൊണ്ടാണ് താന്‍ എഴുത്തുകാരനായതെന്നും ‘ദൈവത്തിന്റെ പുസ്തകം’ പോലുള്ള ഒരു കൃതി മലയാള സാഹിത്യത്തിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ പ്രവാസം 42 വര്‍ഷം പൂര്‍ത്തീകരിച്ചരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൂടുതല്‍ വര്‍ഷം വിവിധ മേഖലകളില്‍ ജോലിയെടുക്കുന്നവരുമായ മലപ്പുറം ജില്ലക്കാരായ പ്രവാസികളെ ചടങ്ങില്‍ ആദരിച്ചു.

- Advertisement -
Ad image

ഡോം ഖത്തര്‍ സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഉസ്മാന്‍ കല്ലന്‍ അധ്യക്ഷത വഹിച്ചു. ഡോം ഖത്തര്‍ ചീഫ് അഡൈ്വസര്‍ മശ്ഹൂദ് വി സി, ഡോം ട്രഷറര്‍ രതീഷ് കക്കോവ്, പ്രോഗ്രാം ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍ സിദ്ദീഖ് വാഴക്കാട്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ സിദ്ദീഖ് ചെറുവള്ളൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഐ സി സി മുന്‍ പ്രസിഡണ്ട് പി എന്‍ ബാബു രാജന്‍, ഡോം ഖത്തര്‍ പാട്രണ്‍ ഡോ. ഹംസ സുവൈദി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

എം ടി നിലമ്പൂര്‍, അഷറഫ് ഇന്ത്യന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഡോ. മുസ്തഫ ഹാജി സ്റ്റാര്‍ കാര്‍ വാഷ്, ഡോ. അമാനുള്ള വടക്കാങ്ങര എന്നിവരെ ആദരിച്ചു. ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ഐ എസ് സി ജനറല്‍ സെക്രട്ടറിയും മെജസ്റ്റിക്ക് പ്രസിഡണ്ടുമായ നിഹാദ് അലി, കെ എം സി സി പ്രസിഡണ്ട് ഡോ. സമദ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

പ്രശസ്ത ഗാന രചയിതാവും ഗായകനുമായ ഷാഫി കൊല്ലത്തിന്റെ നേതൃത്വത്തില്‍ ഗായകരായ മുഹമ്മദ് തൊയ്യിബ്, ഹന തൊയ്യിബ്, ഷിബിന്‍, മേഘ, ഹിബ ഷംന, പ്രശോഭ് എന്നിവര്‍ ഇശല്‍ സന്ധ്യ അവതരിപ്പിച്ചു. നൃത്തനൃത്യങ്ങളും അരങ്ങേറി.

ഡോം ഖത്തര്‍ കലാകാരികളുടെ വെല്‍ക്കം ഡാന്‍സ്, വനിതാ വിംഗ് ബോളിവുഡ് ഡാന്‍സ് എന്നിവ അവതരിപ്പിച്ചപ്പോള്‍ കേരള വുമണ്‍സ് ഇനീഷ്യേറ്റീവ് ഖത്തര്‍ തിരുവാതിരക്കളിയും സെമി ക്ലാസിക്കല്‍ ഡാന്‍സുമായെത്തി. ടീം 974 ചടുല താളങ്ങളുമായി കൈകൊട്ടിക്കളിയും ഇശല്‍ ഹൂറീസിന്റെ ഒപ്പനയും ഒപ്പം ഇശല്‍ മജിലിസ് തിരൂരങ്ങാടിയുടെ കലാകാരന്‍മാര്‍ അവതരിപ്പിച്ച കോല്‍ക്കളിയും അരങ്ങേറി.

Share This Article
Leave a Comment
error: Content is protected !!