ദീര്‍ഘകാല പ്രവാസി പൊന്നാനി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Web Desk
0 Min Read

ദോഹ: ദീര്‍ഘകാലമായി ഖത്തര്‍ പ്രവാസിയായ മലപ്പുറം പൊന്നാനി വെളിയങ്കോട് സ്വദേശി മാമ്പ്രയില്‍ കേശവന്റെ മകന്‍ ശ്രീനിവാസന്‍ മാമ്പ്ര (59) ദോഹയില്‍ അന്തരിച്ചു. 1989 മുതല്‍ ഖത്തറിലുള്ള അദ്ദേഹം ദോഹയിലെ ‘അല്‍ യൂസുഫ് ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ്’ കമ്പനിയില്‍ സെയില്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു.

city exchange

സംസ്‌കൃതി ഖത്തറിന്റെ റയ്യാന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗമാണ്. ഷൈലയാണ് ഭാര്യ. രുദ്രന്‍, ഭദ്ര എന്നിവര്‍ മക്കളാണ്. സുരേഷ്, ഭാസ്‌കരന്‍, പ്രദീപ് എന്നിവാണ് സഹോദരങ്ങള്‍.

വക്ര ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!