Business
മര്‍സയുടെ അഞ്ചാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് അബുഹമൂറില്‍ ഉദ്ഘാടനം ചെയ്തു

ദോഹ: ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തി അബുഹമൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് പെട്രോള്‍ സ്റ്റേഷനില്‍ മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അഞ്ചാമത്തെ ഔട്ട്ലെറ്റ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.


മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, സ്പോണ്‍സര്‍ അബ്ദുറഹ്മാന്‍ മുഹമ്മദ്, ജെ മാള്‍ ജനറല്‍ മാനേജര്‍ ഖാലിദ് ഖലീല്‍ ഇബ്രാഹിം, മര്‍സ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹാരിസ് ഖാദര്‍, മര്‍സ ഗ്രൂപ്പ് മാനേജ്മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കാത്തതുമായ പ്രമോഷനുകളാണ് അഞ്ചാം ഔട്ട്‌ലെറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. മികച്ച സേവനം, ചെലവഴിക്കുന്നതിന് അനുസരിച്ചുള്ള മൂല്യം, ഗുണനിലവാരം, പുതുമ തുടങ്ങിയവ മര്‍സയുടെ പ്രത്യേകതകളാണ്.


