കോടതിവിധി പോരാട്ടത്തിന്റെ വിജയം: ഐ എം സി സി

Web Desk
1 Min Read

ദോഹ: ബില്‍ക്കിസ് ബാനു കേസില്‍11 പ്രതികളുടെയും ശിക്ഷാ ഇളവ് റദ്ദ് ചെയ്ത സുപ്രിം കോടതി വിധി ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തിന്റെ വിജയമാണെന്ന് ഐ എം സിസി ഖത്തര്‍ കമ്മിറ്റി (വഹാബ് വിഭാഗം) വാര്‍ത്താ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

city exchange

മതാന്ധതയുടെയും വൈരത്തിന്റെയും പ്രതീകങ്ങളായസംഘപരിവാരിനെയും അവരെ താങ്ങിനിര്‍ത്തുന്ന അധികാര ശക്തികളെയും അസാമാന്യമായ മനക്കരുത്തോടെയാണ്ബില്‍കിസ് ബാനു എന്ന ധീര നേരിട്ടത്. ഇന്ത്യയിലെ സ്ത്രീ ശക്തിയുടെ ജ്വലിക്കുന്ന മുഖമാണ് ബില്‍കിസ് ബാനു.

കേസിലെ കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത്പരമോന്നത കോടതിയെ സമീപിച്ച സി പി എം നേതാവ് സുഭാഷിണി അലി, തൃണമൂല്‍ നേതാവ് മഹ്വാ മൊയ്ത്ര, എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ രേവതി ലോല്‍, ലക്‌നൗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ രൂപലേഖ വെര്‍മ്മ എന്നിവരും ബില്‍കിസ് ബാനുവിന്റെ നീതിക്കായി പോരാടി. ഇവര്‍ നേടിയ വിജയം ഫാസിസ്റ്റ് ശക്തികള്‍ക്ക് കനത്ത പ്രഹരമാണെന്നും ഐ എം സി സി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതില്‍ ബി ജെ പി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നു റിപ്പോര്‍ട്ട് വ്യക്തമായതായും അവര്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!