ആടുജീവിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രഭാസ് പുറത്തിറക്കി

Web Desk
1 Min Read

കൊച്ചി: ആടു ജീവിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്.

city exchange

ബെന്യാമിന്‍ രചിച്ച ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. ചിത്രത്തിനു വേണ്ടി തടി കുറച്ചും മറ്റും വലിയ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയത്. നീണ്ടു വളര്‍ന്ന താടിയും മുടിയും കരുവാളിച്ച മുഖവുമായി ഒരു മങ്ങിയ പുതപ്പു ചുറ്റിയ രൂപത്തിലുള്ള പൃഥ്വിയുടെ മുഖമാണ് പോസ്റ്ററിലുള്ളത്. ബെന്യാമിന്‍ യഥാര്‍ഥ കഥയെ അടിസ്ഥാനമാക്കിയാണ് ആടുജീവിതം നോവല്‍ എഴുതിയത്. ഹോളിവുഡ് താരം ജിമ്മി ജീന്‍ ലൂയിസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അമല പോളാണ് ആടുജീവിതത്തിലെ നായിക. ഇവര്‍ക്കു പുറമേ അറബ് താരം താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഏപ്രില്‍ 10നാണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്.

ആടുജീവിതത്തിന്റെ സംഗീതം എ ആര്‍ റഹ്‌മാനും സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും ക്യാമറ സുനില്‍ കെ എസും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും നിര്‍വഹിച്ചിരിക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!