2022 ലോകകപ്പിന്റെ ‘ഖത്തര്‍ ലെഗസി എക്സിബിഷന്‍’ ആരംഭിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ 2022 ലോകകപ്പ്: യാത്രയും പൈതൃകവും എന്ന തലക്കെട്ടില്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിന്റെ പ്രദര്‍ശനം ആരംഭിച്ചു. ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സഹമന്ത്രിയും ഖത്തര്‍ നാഷനല്‍ ലൈബ്രറി പ്രസിഡന്റുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി, സുപ്രിം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി തുടങ്ങിയവരാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

city exchange

ഖത്തര്‍ ഫൗണ്ടേഷന്റെ എജുക്കേഷന്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ലൈബ്രറിയുടെ ദി ബ്രിഡ്ജില്‍ ആണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
ലോകകപ്പ് ആതിഥേയത്വത്തിനായുള്ള ബിഡ് മുതല്‍ ടൂര്‍ണമെന്റ് അവസാനം വരെ ലോകകപ്പിന്റെ ചരിത്രം വിവരിക്കുന്നതാണ് പ്രദര്‍ശനം.

വിപുലമായ ഡോക്യുമെന്റുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയില്‍ നിന്ന് ലോകകപ്പിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വേര്‍തിരിക്കുന്നതിന് മൈക്രോസോഫ്റ്റുമായി സഹകരിച്ച് വികസിപ്പിച്ച നിര്‍മിതബുദ്ധി സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
‘ഖത്തര്‍ 2022’ ജനങ്ങളെ സ്വാധീനിച്ചതും എല്ലാ മേഖലകളിലും രാജ്യത്തിന്റെ വികസനത്തില്‍ വഹിച്ച പങ്കുമെല്ലാം കാണുമ്പോള്‍, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവം ലൈബ്രറിയില്‍ സ്ഥാപിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ഡോ. ഹമദ് അല്‍ കുവാരി പറഞ്ഞു. ലോകകപ്പ് ഖത്തറിനും മുഴുവന്‍ മേഖലക്കും ഒരു നിര്‍ണായക നാഴികക്കല്ലായി എപ്പോഴും സ്മരിക്കപ്പെടും. മഹത്തായ സംഭവത്തിന്റെ സ്മരണിക പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അല്‍ കുവാരി കൂട്ടിച്ചേര്‍ത്തു.

പൊതുജനങ്ങള്‍ക്കും വിവിധ സ്‌കൂളുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കും പ്രദര്‍ശനം കാണാനുള്ള സൗകര്യം അധികൃതര്‍ ഉറപ്പാക്കും. ഖത്തറിന്റെ ചരിത്രത്തിലെ പ്രധാന ഏടിനെയാണ് പ്രദര്‍ശനം അടയാളപ്പെടുത്തുന്നതെന്ന് സുപ്രിം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു.

- Advertisement -
Ad image

ഭാവി തലമുറകള്‍ക്ക് ലോകകപ്പിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള അവസരമായിരിക്കും ഇത് നല്‍കുക. നമ്മുടെ രാജ്യത്തെ പദ്ധതികള്‍ വേഗത്തിലാക്കാനും ഖത്തറിന്റെയും മേഖലയുടെയും സാധ്യതകള്‍ പ്രകടിപ്പിക്കാനും സംസ്‌കാരത്തെ പ്രകടമാക്കാനും ലോകകപ്പ് അവസരം നല്‍കിയെന്ന് തവാദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!