

ദോഹ: ഖത്തര്‍ ഡ്രിഫ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ട് ഒമാനിലെ ഹൈതം അല്‍ ഹദീദിക്ക് മികച്ച നേട്ടം സമ്മാനിച്ചു. ഖത്തര്‍ റേസിംഗ് ക്ലബിലെ ഡ്രിഫ്റ്റ് അരീനയുടെ സ്റ്റാന്‍ഡുകള്‍ നിറഞ്ഞ സദസ്സിലാണ് 2023- 2024 ഡ്രിഫ്റ്റ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത്.

ഖത്തര്‍, ജോര്‍ദാന്‍, സിറിയ, കുവൈറ്റ്, ഒമാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ചാമ്പ്യന്‍മാരാണ് മത്സരത്തില്‍ പങ്കെടുത്തത്. ക്ലബ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി നടന്നത്.
