ജിഗര്‍തണ്ട ഡബിള്‍ എക്‌സ് വിജയത്തില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുമുള്ള നന്ദി: കാര്‍ത്തിക് സുബ്ബരാജ്

Web Desk
1 Min Read

കൊച്ചി- ദീപാവലി റിലീസായി എത്തി വന്‍ വിജയത്തിലേക്ക് മുന്നേറുന്ന ജിഗര്‍ തണ്ടാ ഡബിള്‍ എക്‌സിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്.

city exchange

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമാണ് ‘എന്റെ ഹൃദയത്തിന്റെ അടിത്തത്തില്‍ നിന്ന് ദൈവത്തിന് ഒരു ടണ്‍ നന്ദി, പ്രേക്ഷകരോടും പ്രകൃതിയോടും ആനകളോടും നന്ദി. ചിത്രത്തെ പ്രശംസിച്ച എല്ലാ മാധ്യമങ്ങള്‍ക്കും ഒരുപാട് നന്ദി അറിയിച്ച അദ്ദേഹം എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്നു. ഞങ്ങളുടെ ജിഗര്‍ തണ്ടാ ഡബിള്‍ എക്‌സ് പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ പ്രേക്ഷകരുടെ സ്നേഹത്താല്‍ നിറഞ്ഞു. ഞങ്ങളുടെ ടീം ശരിക്കും അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു. ഇനിയും കാണാത്തവര്‍ ചിത്രം തിയേറ്ററുകളില്‍ കണ്ടാസ്വദിക്കണം’.

കേരളത്തിലും ഹൗസ്ഫുള്‍ ഷോകളും മികച്ച പ്രേക്ഷക അഭിപ്രായങ്ങളുമായി മുന്നേറുകയാണ് ജിഗര്‍തണ്ടാ ഡബിള്‍ എക്‌സ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. രാഘവ ലോറന്‍സ്, എസ് ജെ സൂര്യ, ഷൈന്‍ ടോം ചാക്കോ, നിമിഷാ സജയന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

- Advertisement -
Ad image

1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ജിഗര്‍തണ്ട രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരാണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തിരുനവുക്കരാസു ആണ് ഛായാഗ്രഹണം. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!