

കൊച്ചി: എം കെ കൃഷ്ണപ്രസാദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ക്യാന്‍ ഐ സേ ചിയേര്‍സ് ചിത്രീകരണം പൂര്‍ത്തിയായി. കെയ്റോണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശരണ്യ കൃഷ്ണപ്രസാദ് ടി ആര് നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ സിയാദ് പൂക്കുഞ്ഞാണ്.

ആര്‍ക്കിടെക്റ്റായ സിദ്ധാര്‍ഥന്റെ മദ്യപാന ശീലങ്ങള്‍ അയാളുടെ വ്യക്തി ജീവിതത്തേയും കുടുംബ ജീവിതത്തേയും എങ്ങനെ ബാധിക്കുന്നുവെന്നും കാലങ്ങളായുള്ള അയാളുടെ ആ ശീലങ്ങളെ മറികടക്കുവാനുള്ള സിദ്ധാര്‍ഥന്റെ ശ്രമങ്ങളെക്കുറിച്ചും വ്യത്യസ്തമായ അവതരണത്തിലൂടെ ഈ ചിത്രത്തില്‍ പറയുന്നു.


ഋഷി, ബാബു ജോസ്, ധനില്‍, സജേഷ് മാഞ്ഞാലി, ജോബി കൊടകര, സുരേഷ് മാഞ്ഞാലി, രാജീവ്, ബെന്‍സി, അജിത് പണിക്കശ്ശേരി, സണ്ണി, അഗ്ര, ദക്ഷ പാര്‍വതി, ശ്രുതി എന്നിവരാണ് പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം: മിഥുന് ദ്രോണ. പശ്ചാത്തലസംഗീതം, എഡിറ്റിംഗ്: ക്രിസ്റ്റി ഫ്രാന്‍സിസ്. പ്രൊഡക്ഷന്‍ കണ്ട്രോളര്: സജേഷ് മാഞ്ഞാലി. മേക്കപ്പ്: മനോജ് അങ്കമാലി. പി ആര് ഒ: റഹിം പനവൂര്‍, കലാസംവിധാനം: റിഷാദ് ഹൈദ്രോസ്, സഹസംവിധാനം: ആഗുല്, ഗ്രാംഷി. അസിസ്റ്റന്റ് ക്യാമറാമാന്: മനു കായംകുളം, കളറിസ്റ്റ്: എബിന് ഫിലിപ്പ്. ഡിസൈന്‍: ബെന്‍സി എം സണ്ണി.

