

ഉദുമ: ആര്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി ബാലകൃഷ്ണന്‍ നിര്‍മിച്ച് നവാഗതനായ അരുണ്‍ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു വല്ലാത്ത വ്േളാഗിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു. കാസര്‍ഗോഡ് ഉദുമയില്‍ നടന്ന ചടങ്ങില്‍ കെ. വി ബാലകൃഷ്ണന്‍, ജയന്‍ പെരിയ, സുനീഷ് പൂജാരി, ബാലന്‍ മാസ്റ്റര്‍, രാഹുല്‍ ബാറ, അമ്പാടി കീവീസ്, സുകുമാരന്‍ ഉദയ്മംഗലം തുടങ്ങിയവര്‍ പങ്കെടുത്തു. നവാഗതരായ അനീഷ് കൃഷ്ണ, രാഗേഷ് ബി കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്. കാസര്‍ഗോഡ്, മൂന്നാര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ഉദയന്‍ കൊടക്കാരന്‍, അദീന, രേഷ്മ ബാലകൃഷ്ണന്‍, ഫ്രാന്‍സിസ് ഫ്രോളിക്ക് ജോര്‍ജ്, ഖയാസ് മുഹമ്മദ്, സുസ്മിത, സി പി ശുഭ, നമിത വട്ടകോവില്‍, ജാന്‍വി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. കിരണ്‍ കിഷോര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അഖില്‍ രാജ് ടി കെ ആണ്. എഡിറ്റിംങ്: അമര്‍, പി ആര്‍ ഒ: ഹരീഷ് എ വി, മാര്‍ക്കറ്റിംങ് ആന്റ് പ്രമോഷന്‍സ്: ബി സി ക്രിയേറ്റീവ്‌സ്, ഡിസൈന്‍: ശിഷ്യന്മാര്‍.
