ആരോമലിന്റെ ആദ്യത്തെ പ്രണയത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: സോഷ്യല്‍ മിഡിയ ഏറ്റെടുത്ത ആദ്യ ഗാനത്തിന് ശേഷം ആരോമലിന്റെ ആദ്യത്തെ പ്രണയത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സൈന മ്യൂസിക് യൂട്യുബ് ചാനല്‍ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സിദ്ധിഖ് സമാന്‍, അമാന ശ്രീനി തുടങ്ങിയ താരങ്ങളാണ് ഈ ഗാനരംഗത്തുള്ളത്. ‘ഇനീ രാവില്‍’ എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അനൂപ് ജിയാണ്. സംഗീതം ശ്രീകാന്ത് എസ് നാരായണ്‍ നിര്‍വ്വഹിച്ചിരിക്കുന്നു. കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

city exchange

നേരത്തെ ആരോമലിന്റെ ആദ്യത്തെ പ്രണയം സിനിമയിലെ പുറത്തു വന്ന ഗാനവും ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. മുബീന്‍ റൗഫാണ് ഈ സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

നാട്ടിന്‍പുറത്തുകാരനായ ചെറുപ്പക്കാരന്‍ ആരോമലിന്റെ ജീവിതത്തിലെ രസകരമായ പ്രണയവും തുടര്‍ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന ഒരു ഫാമിലി റൊമാന്റിക് ഡ്രാമയാണ് ഈ സിനിമ എന്നത് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ വീഡിയോകളില്‍ നിന്ന് വ്യക്തമായിരുന്നു.

ഫ്രെയിം 2 ഫ്രെയിം മോഷന്‍ പിക്ച്ചര്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിദ്ധിഖ് സമാന്‍, അമാന ശ്രീനി, സലിം കുമാര്‍, വിനോദ് കോവൂര്‍ എന്നിവര്‍ക്ക് പുറമേ ഋഷി സുരേഷ്, അഭിലാഷ് ശ്രീധരന്‍, റമീസ് കെ, ഹബീന, ഇന്ദു ഹരിപ്പാട്, രവി, അക്ഷയ് അശോക്, മെല്‍ബിന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

- Advertisement -
Ad image

തിരക്കഥ- മിര്‍ഷാദ് കൈപ്പമംഗലം, ഛായാഗ്രഹണം- എല്‍ദോ ഐസക്, ക്രിയേറ്റീവ് ഡയറക്ടര്‍- അമരിഷ് നൗഷാദ്, കലാസംവിധാനം- സിദ്ധീഖ് അഹമ്മദ്, പശ്ചാത്തല സംഗീതം- ശ്രീകാന്ത് എസ് നാരായണ്‍, ഗാനരചന- രശ്മി സുശീല്‍, മിര്‍ഷാദ് കൈപ്പമംഗലം, അനൂപ് ജി, സംഗീതം- ചാള്‍സ് സൈമണ്‍, ശ്രീകാന്ത് എസ്. നാരായണ്‍, എഡിറ്റിംഗ് ആന്റ് കളറിസ്റ്റ്- അമരീഷ് നൗഷാദ്, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!