ഒരു ലക്ഷത്തിലധികം കാഴ്ചകള്‍ പിന്നിട്ട് എന്നുയിരേ

Web Desk
1 Min Read

ദുബൈ: മനോഹര പശ്ചാതലത്തില്‍ നവാഗതരായ സുഹൃത്തുക്കള്‍ ചേര്‍ന്ന് ചിത്രീകരിച്ച പിന്നണി ഗായകന്‍ കാര്‍ത്തിക്ക് ആലപിച്ച മ്യൂസിക്ക് വീഡിയോ എന്നുയിരേ മ്യൂസിക്ക് 247 ല്‍ ഒരു ലക്ഷത്തിലധികം കാഴ്ചകള്‍ പിന്നിട്ടു. കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടു പോകുന്ന പ്രണയത്തിന് അക്ഷരങ്ങള്‍കൊണ്ടും ദൃശ്യങ്ങള്‍കൊണ്ടും അര്‍ഥം ചമക്കാന്‍ സാധിച്ച എന്നുയിരേ ചെറിയ സമയത്തിനകം വലിയ കഥയാണ് കാഴ്ചക്കാരിലേക്ക് പകരുന്നത്.

city exchange

ഓര്‍ത്തുവെക്കാനും ചേര്‍ത്തുവെക്കാനും സാധിക്കുന്ന വരികളില്‍ ചിത്രമൊളിപ്പിച്ചുവെച്ച് അബു പാറത്തോടും സോനു കുര്യനുമാണ് രചന നിര്‍വഹിച്ചത്. വരികളറിഞ്ഞ് സംഗീതം നല്കിയ കിരണ്‍ ജോസ് ഗാനത്തെ കൂടുതല്‍ മനോഹരമാക്കി. കാര്‍ത്തികിന്റെ ശബ്ദത്തിലാണ് പ്രേക്ഷകരിലേക്ക് ഗാനമെത്തുന്നത്.

മധു കറുവത്ത്, സാഹിത്യ രാജ്, നവീന്‍ ഇല്ലത്ത് എന്നിവരാണ് ഇതില്‍ വേഷമിട്ടിരിക്കുന്നത്. എന്‍4 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നീതു എസ് നായര്‍ നിര്‍മിച്ച എന്നുയിരേ അജിംഷ അന്‍വര്‍ഷായാണ് സംവിധാനം നിര്‍വഹിച്ചത്.
മുസ്തഫ അബൂബക്കര്‍ ഛായാഗ്രഹണവും രാജേഷ് രാജേന്ദ്രന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിയ്ക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!